• വീട്ടിലാരോടും പറയാതെ ആദിത്യ താമസിക്കുന്ന അപാര്‍ട്ട്മെന്റില്‍ നിന്നും പുറത്തുപോവുകയും മറ്റൊരു ടവറിലെത്തി പത്തൊന്‍പതാം നിലയില്‍ നിന്നും താഴേക്ക് ചാടുകയും ചെയ്തു

18കാരനായ ബിസിനസ് വിദ്യാര്‍ഥി കെട്ടിടത്തിന്റെ 19ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിൽ ബിബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ആദിത്യ അറോറയാണ് മരിച്ചത്. അഭിനയിക്കാനായിരുന്നു വിദ്യാര്‍ഥിയുടെ ആഗ്രഹമെന്നും കുടുംബത്തിന്റെ ആവശ്യപ്രകാരം ബിസിനസ് അഡ്മിനിസ്ട്രേഷൻ കോഴ്‌സിന് ചേർന്നതാണെന്നുമാണ് പ്രാഥമിക വിവരം. അതേസമയം പഠനസംബന്ധമായ കാര്യങ്ങള്‍ മരണത്തിനു കാരണമായിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. 

Also Read: ഭൂട്ടാനില്‍ ഹിമതടാകം പൊട്ടി പ്രളയം, നാശനഷ്ടം; ഇന്ത്യയ്ക്ക് ജാഗ്രതാ നിര്‍ദേശം

സെൻട്രൽ നോയിഡയിലെ പ്രിസ്റ്റീൻ അവന്യൂ സൊസൈറ്റിയിലാണ് സംഭവം. വീട്ടിലാരോടും പറയാതെ ആദിത്യ താമസിക്കുന്ന അപാര്‍ട്ട്മെന്റില്‍ നിന്നും പുറത്തുപോവുകയും മറ്റൊരു ടവറിലെത്തി പത്തൊന്‍പതാം നിലയില്‍ നിന്നും താഴേക്ക് ചാടുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തില്‍ ആദിത്യ തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗാസിയാബാദിലെ സ്വകാര്യ കോളജിലാണ് ആദിത്യ ബിബിഎയ്ക്ക് ചേര്‍ന്നിരുന്നത്. 

മകന്‍ അല്‍പം അസ്വസ്ഥനായിരുന്നുവെന്നും കാര്യമറിയില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവത്തിന് തൊട്ടുമുൻപ് വീട്ടിൽ വഴക്കോ ശകാരമോ ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. ആദിത്യ സ്വന്തം ടവറില്‍ നിന്നും മറ്റൊരു കെട്ടിടത്തിലെത്തിയ കാര്യത്തെക്കുറിച്ചുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

18-Year-Old BBA Student Dies After Jumping from 19th Floor in Greater Noida:

An 18-year-old BBA student, Aditya Arora, died by suicide after jumping from the 19th floor of a residential building in Greater Noida. Preliminary information suggests that he aspired to become an actor but enrolled in a Business Administration course at his family's insistence. His family said there had been no arguments or scolding at home immediately before the incident, although they noticed that he appeared somewhat disturbed. Police are investigating the circumstances surrounding his death, including whether academic or personal issues played any role