കൊച്ചി കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിനുള്ളിലെ ഊഞ്ഞാലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ വാഴക്കുളം സ്വദേശി ഫർഹാനാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ ഇയാളുടെ പെൺ സുഹൃത്താണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം കടവന്ത്ര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.