ഇന്നലെ രാത്രി പത്തരക്കാണ് തേനി തേക്കാംപെട്ടി ജില്ല ജയിലിൽ സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾക്ക് തുടക്കം. ജയിലിലെ മൂന്നാം ബ്ലോക്കിലുള്ള പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ നാല് പൊലീസുകാർക്ക് ഗുരുതരമായി പരുക്കേറ്റു. കൊലപാതകം അടക്കമുള്ള ക്രിമിനൽ കേസ് പ്രതികളാണ് രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്താൻ രാത്രി തന്നെ പൊലീസ് തിരച്ചിൽ ഊർജ്ജതമാക്കി.
ജയിലിന് സമീപത്തെ വനമേഖലയിൽ നിന്നാണ് മധുര സ്വദേശികളയാ പ്രവീൺ, ചിലമ്പരശൻ, തേവാരം സ്വദേശി രാജ് കുമാർ, മേലമട സ്വദേശി രാജ സിക്കന്തർ എന്നിവർ പിടിയിലായത്. പ്രതികൾ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട് തുടങ്ങി ഇടുക്കി തമിഴ്നാട് അതിർത്തി മേഖല കേന്ദ്രീകരിച്ചും പാലക്കാട് അതിർത്തിയിലും വാഹന പരിശോധന തുടരുകയാണ്. പ്രതികൾ രക്ഷപ്പെട്ടതിന് പിന്നാലെ സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനമുയർത്തിയതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് . രണ്ട് ഹെഡ് കോൺസ്റ്റബിൾമാരെയും ഏഴ് ജയിൽ ഗാർഡ് മാരെയുമാണ് സസ്പെൻഡ് ചെയ്തത്. ജയിലിൽ ചാടാൻ ഗൂഢാലോചന നടത്തിയെന്ന് പിടിയിലായ പ്രതികൾ വെളിപ്പെടുത്തിയതോടെ സംഭവത്തിൽ സമഗ്ര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.