പുലർച്ചെ 2.20 ഓടെ ചിറ്റൂരിലെ തട്ടുകടയിൽ നിന്ന് പറവൂരിലെ വീട്ടിലേക്ക് പോകും വഴിയാണ് 17 കാരൻ അമിത വേഗത്തിൽ എത്തി ജയബാലകൃഷ്ണനെ ഇടിച്ചു തെറിപ്പിച്ചത്. ഇരിങ്ങാലക്കുട കോടതിയിലെ അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകൻ ഓടിച്ച വാഹനം ഇടിച്ചാണ് അപകടസ്ഥലത്ത് വച്ച് തന്നെ ജയബാലകൃഷ്ണന്‍ മരിച്ചത്.രക്ഷപ്പെടാന്‍ ശ്രമിക്കവേ അപകടത്തില്‍ തകരാറുണ്ടായ കാര്‍ നിന്നു പോയി .ഓടി കൂടിയ നാട്ടുകാരാണ് ഡ്രൈവറെ പിടിച്ച് നിര്‍ത്തിയത്.