Image: X, @AdityaRajKaul

  • വ്യോമസേനാ വിമാനത്തിൽ ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടുപോകുന്നതിന്റെ ദൃശ്യം പകര്‍ത്തി. റോ ഏജന്റെന്ന് അമർ ദേശ് വ്യാജവാര്‍ത്ത. വ്യോമസേനയില്‍ നിന്നും പുറത്താക്കി, തുടര്‍ന്ന് ഇന്റലിജന്‍സ് നിരീക്ഷണം

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലദേശില്‍ നിന്നും രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മുൻ എയർഫോഴ്സ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് കെ.എം. തഹ്സിഫ് സൗരിയുടെ മൃതദേഹമാണ് ധാക്കയിലെ തുരാഗ് നദിയിൽനിന്നും പൊലീസ് കണ്ടെടുത്തത്. സൗരിയെ ചൊവ്വാഴ്ച രാത്രി മുതൽ കാണാതായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 

Also Read: ചൈന പോലും മുതിര്‍ന്നിട്ടില്ല: തായ്‌വാന്‍ വിമാനങ്ങളെ പറത്തില്ലെന്ന് പാക്കിസ്ഥാന്‍

ചൊവ്വാഴ്ച പകല്‍ മുഴുവന്‍ സൗരി അമ്മയ്ക്കൊപ്പം ഷോപ്പിങ്ങിനു പോയിരുന്നതായി ബംഗ്ലാദേശ് പത്രമായ പ്രഥം ആലോ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വൈകുന്നേരം സുഹൃത്ത് വിളിച്ചതിനെത്തുടര്‍ന്ന്  വീട്ടിൽനിന്ന് ഇറങ്ങി. പിന്നീട് രാത്രി വീട്ടിലേക്ക് വരുന്നുവെന്ന് അമ്മയ്ക്ക് സന്ദേശമയച്ചെങ്കിലും തിരിച്ചെത്തിയില്ലെന്നാണ് കുടുംബം പറയുന്നത്. 

 

2024 ഓഗസ്റ്റ് അഞ്ചിനാണ് വ്യോമസേനാ വിമാനത്തിൽ ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടുപോകുന്നതിന്റെ ദൃശ്യം സൗരി പകർത്തിയ‌ത്. സൗരി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഏജന്റാണെന്ന് ബംഗ്ലദേശിലെ ജമാഅത്തെ ഇസ്‌ലാമി അനുകൂല പത്രമായ അമർ ദേശ് തെറ്റായി റിപ്പോർട്ട് ചെയ്തതോടെ ഇയാളെ വ്യോമസേനയിൽനിന്ന് പുറത്താക്കിയെന്നും പാസ്പോര്‍ട്ട് പിടിച്ചുവച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

തുടര്‍ന്ന് സൗരിയെ വ്യോമസേനയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. പിന്നീട് ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഒരു സോഷ്യൽ മീഡിയ പോഡ്കാസ്റ്റിൽ പങ്കെടുത്തപ്പോൾ ഹസീന രാജ്യം വിടുന്നതിന്റെ ദൃശ്യം പകർത്തിയതാണോ ജോലി നഷ്ടപ്പെടാൻ കാരണമെന്ന ചോദ്യത്തിന് ആയിരിക്കാമെന്ന് സൗരി മറുപടി നല്‍കിയിരുന്നു. 

എന്നാല്‍ ഇത് തള്ളി വ്യോമസേനയും രംഗത്തെത്തിയിരുന്നു. സേനയുടെ ചട്ടങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായാണ് സൗരിയെ പിരിച്ചുവിട്ടതെന്നായിരുന്നു സേനയുടെ വിശദീകരണം. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം നദിയില്‍ കണ്ടെത്തിയതായി വാര്‍ത്ത പുറത്തുവരുന്നത്. കറുത്ത ഷര്‍ട്ടും വെള്ള പാന്റ്സുമായിരുന്നു വേഷം. മൃതദേഹത്തിന് അടുത്തുനിന്നും ഒരു ഫോണും വാച്ചും കണ്ടെത്തിയിട്ടുണ്ട്. 

മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഷഹീദ് സുഹ്റാവർദി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ മുറിവുകളോ മറ്റ് പരുക്കുകളോ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമായ മറുപടി നൽകാന്‍ തയാറായിട്ടില്ല. അതേസമയം സൗരിയുടെ മരണത്തിന് ഹസീനയുടെ രക്ഷപ്പെടല്‍ വിഡിയോയുമായി ബന്ധമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുെട ചോദ്യത്തില്‍ നിന്നും ആഭ്യന്തരമന്ത്രി ഒഴിഞ്ഞുമാറി. 

 

Ex-Bangladesh Air Force Officer Who Filmed Sheikh Hasina's Escape Found Dead in River:

Former Bangladesh Air Force flight lieutenant K.M. Tahsif Sauri, who recorded footage of former Prime Minister Sheikh Hasina fleeing Bangladesh on August 5, 2024, has been found dead in Dhaka's Turag River. His family said he had been missing since Tuesday night after leaving home following a phone call from a friend. Sauri was reportedly dismissed from the Air Force after a pro-Jamaat-e-Islami newspaper falsely alleged that he was an Indian intelligence agency RAW agent, claiming he had filmed Hasina's escape. His body was recovered on Wednesday and sent for post-mortem examination, while police have not clarified whether there were any signs of physical injuries or whether his death was connected to the controversial footage