• റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച അഹമ്മദ് കുട്ടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമാണ്

മലപ്പുറം കുറ്റിപ്പുറത്ത് ഗ്രാമപഞ്ചായത്തംഗത്തെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം പഞ്ചായത്തംഗം അഹമ്മദ് കുട്ടി ചെമ്പിക്കലാണ് ട്രെയിൻ തട്ടി മരിച്ചത്.ഇന്നലെ രാത്രിയിലായിരുന്നു അപകടം. വീടിനു സമീപത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

 1047 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച ജനകീയ ഗ്രാമപഞ്ചായത്ത് അംഗമാണ് അഹമ്മദ് കുട്ടി. ലോക്കോ പൈലറ്റ് നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാനും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമാണ്. ഐ.എൻ.ടി.യു.സി കുറ്റിപ്പുറം നിയോജകമണ്ഡലം സെക്രട്ടറി, പാഴൂർ ജുമാമസ്ജിദ് സെക്രട്ടറി എന്നീ നിലകളിലും സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. 

ജനകീയ ഇടപെടലുകൾ കൊണ്ട് സാധാരണക്കാർക്കിടയിൽ നിറഞ്ഞുനിന്ന അംഗമായിരുന്നു അഹമ്മദ് കുട്ടി . കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.  തുടർന്ന് പാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയാണ് ഭാര്യ

 

 

 

 

 

 

Kuttippuram Panchayat Member Ahmad Kutty Dies After Train Hit:

Ahmad Kutty Chembikkal, a Kuttippuram Grama Panchayat member in Malappuram district, Kerala, was found dead after being hit by a train. His body was discovered on a railway track near his residence on the previous night. Police began investigating after receiving information from the locomotive pilot. Chembikkal, who won the local body election with a record margin, was also the chairman of the panchayat's Welfare Standing Committee and the secretary of the Block Congress Committee; his body was shifted to Tirur District Hospital for post-mortem examination