bhutan-flood

TOPICS COVERED

  • ഭൂട്ടാനില്‍ ഹിമതടാകം പൊട്ടി പ്രളയം, ഇന്ത്യയ്ക്കും ജാഗ്രതാ നിര്‍ദേശം

ഭൂട്ടാനില്‍ ഹിമാനിതടാകം പൊട്ടിയുണ്ടായ പ്രളയത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്കും ജാഗ്രതാ നിര്‍ദേശം. വടക്കുപടിഞ്ഞാറന്‍ ഭൂട്ടാനിലെ ഗാസ ജില്ലയിലെ ഷിന്റാഫു തടാകത്തിലാണ് ഹിമാനി പൊട്ടി പ്രളയമുണ്ടായത്. ഈ സാഹചര്യത്തില്‍ ഭൂട്ടാനുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമ ബംഗാളിലും അസമിലും പ്രളയസാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Also Read: അറബ്–ഐസന്‍കോട്ട് സര്‍ക്കാറിനു സാധ്യത; നെതന്യാഹു പുറത്തേക്കെങ്കില്‍ വരുംകാലം കടുപ്പമേറും

മോ ചു നദിക്കരയിലെ ആളുകളെ നേരത്തേ തന്നെ ഒഴിപ്പിച്ചിരുന്നതിനാല്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മോ ചു നദിയുടെ ഉത്ഭവസ്ഥാനത്താണ് ഷിന്റാഫു തടാകം സ്ഥിതി ചെയ്യുന്നത്. അപകടസാധ്യതയുള്ള ഭൂട്ടാനിലെ 17 ഹിമാനി തടാകങ്ങളിലൊന്നാണ് ഷിന്റാഫു.

2021ലും ഈ മേഖലയില്‍ പ്രളയമുണ്ടായി പല നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു. അസമിലെ ധുബ്രി, പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് മലനിരകള്‍, അലിപുര്‍ദ്വാര്‍, ജല്‍പായ്ഗുരി എന്നിവിടങ്ങളിലാണ് പ്രധാനമായും ജാഗ്രതാ നിര്‍ദേശമുള്ളത്. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറില്‍ സങ്കോഷ് നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വടക്കൻ ഭൂട്ടാനിൽനിന്ന് ഉത്ഭവിക്കുന്ന സങ്കോഷ്, മോ ചു, ഫോ ചു തുടങ്ങിയ നദികള്‍ ഒഴുകിയെത്തുന്നത് ബ്രഹ്മപുത്രയിലേക്കാണ്. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ഭരണകൂടം തികഞ്ഞ ജാഗ്രതയിലാണെന്നും അലിപുർദ്വാർ പൊലീസ് ജില്ലാ സൂപ്രണ്ട് അമിത് കുമാർ ഷാ അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മോ ചു നദിയിലെ പ്രളയത്തിൽ ഭൂട്ടാനിലെ സൗരോർജ ജലസേചന പദ്ധതിക്കും ഭാഗികമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.

 

 

Glacial Lake Bursts in Bhutan, Flood Warning Issued for West Bengal and Assam:

A glacial lake outburst flood (GLOF) in Bhutan's northwestern Gasa district has triggered flood alerts in India's neighbouring states of West Bengal and Assam. The flood occurred after the Shinthaphu Lake burst, affecting the Mo Chhu River, but no casualties have been reported as residents along its banks were evacuated in advance. Authorities have issued warnings for vulnerable areas, including Dhubri in Assam and Darjeeling, Alipurduar, Jalpaiguri and Cooch Behar in West Bengal. Officials have urged people not to panic, assuring that precautionary measures are in place to protect communities along rivers flowing from Bhutan into the Brahmaputra