നേപ്പാളിലെ പ്രളയത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട രണ്ട് വിദ്യാർഥികളുണ്ട് തൃശൂരിൽ. ബിരുദ വിദ്യാർഥിയായ വേലൂർ സ്വദേശി ആൽവിൻ തോമസും സുഹൃത്ത് ഗ്ലാഡ്‌വിനും. മുന്നോട്ടുള്ള വഴികളെല്ലാം തുടച്ചു നീക്കിക്കൊണ്ട് പ്രളയജലം പാഞ്ഞെത്തിയപ്പോൾ ഇരുവരും ഒന്ന് പകച്ചു. വൈകിയ മിനിറ്റുകളാണ് ഇവർക്ക് തുണയായത്.
ബുദ്ധ പാർക്കിൽ ഇറങ്ങാൻ തോന്നിയ നിമിഷം. അവിടെ ചെലവഴിച്ച 20 മിനിറ്റ്.ഇരുവരുടെയും ജീവൻ രക്ഷിച്ച നിർണായക സമയമായിരുന്നു അത്.മുന്നിൽ പ്രളയം,പിന്നിൽ തകർന്ന റോഡ്,തിരിച്ചുപോകാൻ വഴിയില്ല. മുന്നോട്ട് പോകാനും കഴിയാത്ത അവസ്ഥ.എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലായ അഞ്ചുമണിക്കൂർ.ഇരുവരും യാത്ര തിരിച്ചത് ഓഗസ്റ്റ് 21-നാണ് കാഠ്മണ്ഡുവിൽ നിന്ന് പൊഖാറ, അത് കഴിഞ്ഞ് എവറസ്റ്റ് ബേസ് ക്യാമ്പ്.സെന്റ്.തോമസ് കൊളജിലെ ബിരുദവിദ്യാർഥിയായ ആൽവിൻ വ്ലോഗർ കൂടിയാണ്.സുഹൃത്ത് ഗ്ലാഡ് വിൻ പ്ലസ് ടു വിദ്യാർഥിയും.കാഴ്ചകൾ ഓരോന്നായി ക്യാമറയിൽ പകർത്തുമ്പോഴായിരുന്നു പ്രളയജലം ഇരമ്പിയെത്തിയത്
ഒരുമിച്ചു പുറപ്പെട്ട് ബുദ്ധ പാർക്കിലിറങ്ങാതെ പോയ വാനും അതിലെ യാത്രക്കാരും പ്രളയത്തിൽപ്പെട്ടു. അവർ ആരെന്ന് അറിയില്ല, അതിലുണ്ടായിരുന്ന എത്രപേർക്ക് ജീവൻ നഷ്ടപ്പെട്ടന്നും അറിയില്ല. ഏകദേശം 560 കിലോമീറ്റർ ദൂരമുള്ള സാഹസിക പാത താണ്ടേണ്ടിവന്നു. അതിൽ മുന്നൂറോളം കിലോമീറ്റർ ഹെയർപിൻ വളവുകൾ. പല ഭാഗങ്ങളിലും ഒരു വാഹനം കഷ്ടിച്ച് കടന്നുപോകാൻ മാത്രം കഴിയുന്ന റോഡ്. കാഴ്ചകൾ കാണാനുള്ള ആവേശമായിരുന്നു അങ്ങോട്ടേക്കുള്ള യാത്രയെങ്കിൽ, തിരിച്ച് വരവ് ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലും