pilot-licence

TOPICS COVERED

മേഘങ്ങൾക്കപ്പുറത്തേക്ക്  പറക്കണമെന്ന  സ്വപ്നത്തിന് ചിറകു നൽകി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് തൃശൂരിലൊരു  കൊച്ചു മിടുക്കി.

ആകാശം എന്നും അവൾക്ക്  കൗതുകമായിരുന്നു.മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന വിമാനങ്ങളെ നോക്കി,ഒരിക്കൽ താനും ആകാശത്തിന്‍റെ ഉയരങ്ങളിലേക്ക് പറക്കുമെന്ന്  പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ  നിതിഷ  സ്വപ്നം കണ്ടു.പക്ഷേ, സ്വപ്നത്തിന് ഉയരം കൂടുതലായതിനാല്‍  അതിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല.സ്വപ്നം വലുതായപ്പോൾ  പരിശ്രമവും വലുതായി

സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുകൾ ഡൽഹിയിൽ തുടങ്ങി.ക്യാപ്റ്റൻ സാഹിൽ ഖുറാന ഏവിയേഷൻ അക്കാദമിയിൽഎട്ട് മാസത്തോളം നീണ്ട തിയറി പഠനം.വിമാനത്തിന്‍റെ സാങ്കേതികത മുതൽ പറക്കലിന്‍റെ ഓരോ നിയമവും കൃത്യമായി പഠിച്ചെടുത്തു.

തുടർന്ന്അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പൈലറ്റ് ട്രെയിനിംഗ് സെന്‍ററില്‍ എട്ടുമാസത്തെ പരിശീലനവും പൂർത്തിയാക്കി.ഇഷ്ട രാജ്യമായ ഗ്രീൻലഡിലേയ്ക്കുള്ള പറക്കലാണ് സ്വപ്നം.

Aspiring pilot from Thrissur has achieved her dream of flying by obtaining a pilot license, inspired by her childhood fascination with airplanes. :