ബി.ജെ.പി. ഭരിക്കുന്ന തൃശൂര്‍ പാറളം പഞ്ചായത്തില്‍ വ്യാഴാഴ്ച അവിശ്വാസം. യു.ഡി.എഫിനും ബി.ജെ.പിയ്ക്കും ആറു സീറ്റുകള്‍ വീതമാണ്. ബി.ജെ.പിയെ താഴെയിറക്കാന്‍ സി.പി.എമ്മും സി.പി.ഐയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ഇതോടെ, ബി.ജെ.പിയ്ക്കു ഭരണം നഷ്ടമാകുമെന്ന് ഉറപ്പായി.
ബി.ജെ.പിയ്ക്കു ചരിത്രത്തില്‍ ആദ്യമായി ഭരണം കിട്ടിയതാണ് തൃശൂര്‍ പാറളം പഞ്ചായത്തില്‍. കോണ്‍ഗ്രസും സി.പി.എമ്മും മാത്രമേ പാറളം ഭരിച്ചിട്ടുള്ളൂ. പതിനേഴംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും ആറ് അംഗങ്ങള്‍ വീതം. സി.പി.ഐയ്ക്കു മൂന്നും സി.പി.എമ്മിന് രണ്ടും. നറുക്കെടുപ്പിലാണ് പാറളത്ത് ബി.ജെ.പിയ്ക്കു ഭരണം കിട്ടിയത്. സ്ഥിരം സമിതി അധ്യക്ഷ പദവി യു.ഡി.എഫും എല്‍.ഡി.എഫും ഒന്നിച്ച് പങ്കിട്ടിരുന്നു. ബി.ജെ.പി. ഭരണം തുടങ്ങിയിട്ട് ആറു മാസമായി. ഇതിനിടെയാണ്, കോണ്‍ഗ്രസിന്‍റെ അവിശ്വാസം. രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള ശ്രമമാണിതെന്ന് ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിച്ചു.
തൃശൂര്‍ ജില്ലയിലെ തിരുവില്വാമല പഞ്ചായത്ത് ബി.ജെ.പിയാണ് ഭരിക്കുന്നത്. അവിണിശേരിയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമായിരുന്നു. നറുക്കെടുപ്പില്‍ ഭരണം കോണ്‍ഗ്രസിനു കിട്ടി.