accidents-04
  • സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന നാല് വാഹനാപകടങ്ങളിലായി ഇന്ന് 7 മരണം. 9 പേര്‍ക്ക് പരുക്കേറ്റു

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന നാല് വാഹനാപകടങ്ങളിലായി ഇന്ന്7 മരണം. 9 പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം ദേശീയപാതയില്‍ ചേലേമ്പ്ര ഇടിമുഴിക്കലില്‍  കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുയുവാക്കള്‍ മരിച്ചു. പെരുവള്ളൂര്‍ കോട്ടീരി ഹാരിസ്, കെ.ടി.ജംഷീര്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റുമൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

മലപ്പുറം വണ്ടൂരില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു  മരണം.  പോത്തുകല്‍ സ്വദേശി പ്രജീഷ് മരിച്ചു. Also Read: പങ്കാളിയെ അടിച്ചു കൊന്ന യുവാവിനു നേരെ പൊലീസിന്‍റെ മൂന്നാംമുറ; ബസ്റ്റാന്‍ഡിലിട്ട് തല്ലിച്ചതച്ചു


പുനലൂര്‍–മൂവാറ്റുപുഴ പാതയില്‍ ചൈന മുക്കില്‍ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ഒരാള്‍ മരിച്ചു. കന്യാകുമാരി സ്വദേശി സുമി കാര്‍ത്തിയാണ് മരിച്ചത്. ആറ് പേര്‍ക്ക് പരുക്കേറ്റു. എറണാകുളത്തെ അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ നിന്ന് മടങ്ങുമ്പോള്‍ ആണ് അപകടം ഉണ്ടായത്.

തൃശൂരില്‍  ജീവനെടുത്ത് ഇന്നും വാഹനാപകടം. കുന്നംകുളത്ത് ബൈക്കില്‍ കാറിടിച്ച് അച്ഛനും അമ്മയ്ക്കും മൂന്നുവയസുകാരനും ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ ചാവക്കാട് സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്ന, മകന്‍ അമീന്‍ ഐബക് എന്നിവരാണ് മരിച്ചത്. കാര്‍ ബൈക്കിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചുനിന്നു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. അപകടം ഉണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ കടന്നു കളഞ്ഞു.

ENGLISH SUMMARY:

Six people were killed and nine others injured in three separate road accidents reported at different places in the state today. Two young men were killed when a car collided with a lorry at Idimuzhikkal in Chelambra on the Malappuram national highway. The deceased have been identified as Haris of Kottieri, Peruvallur, and K.T. Jamsheer. Three others travelling in the car sustained serious injuries.