സിപിഠഠ സഠസൠഥാന ഠമൠമിറൠറി പൠതിയ ഠഫിസിനൠറൠ പൠരധാന ഠവാഠഠ. ഠിതൠരഠ: മനൠരമ

File Image

  • കമ്മിറ്റികളില്‍ എടുക്കുന്ന തീരുമാനം പാളിയാല്‍ അതിന്‍റെ ഉത്തരവാദിത്തം ആ തീരുമാനം നിര്‍ദേശിച്ച നേതാവിനായിരിക്കും. കമ്മിറ്റി തീരുമാനം അംഗീകരിച്ചിരുന്നുവെന്ന ന്യായം ഇനി വിലപ്പോവില്ല

പാര്‍ട്ടിക്കുണ്ടാകുന്ന തിരിച്ചടികളുടെയും വീഴ്ചകളുടെയും ഉത്തരവാദിത്തം നേതാക്കള്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശവുമായി  സിപിഎം രേഖ.  വീഴ്ചകളുണ്ടായാല്‍ കമ്മിറ്റികളുടെ മേല്‍ ഉത്തരവാദിത്തം ചാരുന്നത് അവസാനിപ്പിക്കണമെന്ന  നിര്‍ദേശമാണ്  കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കാനുള്ള രേഖയിലുള്ളതെന്നതാണ് വിവരം . കമ്മിറ്റികളില്‍ എടുക്കുന്ന തീരുമാനം പാളിയാല്‍ അതിന്‍റെ ഉത്തരവാദിത്തം ആ തീരുമാനം നിര്‍ദേശിച്ച നേതാവിനായിരിക്കും. കമ്മിറ്റി തീരുമാനം അംഗീകരിച്ചിരുന്നുവെന്ന ന്യായം ഇനി വിലപ്പോവില്ലെന്നാണ് സിപിഎം നല്‍കുന്ന സൂചന. 

ജനങ്ങളോട് നേതാക്കളോടും അണികള്‍ക്കും  വിനയം വേണം. പ്രസംഗങ്ങള്‍ കാര്യമാത്രപ്രസക്തമാവണമെന്നും വിശാല സംസ്ഥാന സമിതിക്കുള്ള രേഖയില്‍  നിര്‍ദേശമുണ്ട്. രേഖയുടെ കരട് അന്തിമമാക്കാന്‍ നാളെ സംസ്ഥാന സമിതി ചേരും. വിശാല സംസ്ഥാന സമിതി അടുത്താഴ്ച കോഴിക്കോട് ചേരും. തളിപ്പറമ്പില്‍ പി.കെ  ശ്യാമള തോറ്റപ്പോള്‍  സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്  ജില്ലാ കമ്മിറ്റിയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചിരുന്നു.

ENGLISH SUMMARY:

A draft CPM document prepared for the upcoming extended state committee meeting in Kozhikode instructs party leaders to personally accept responsibility for organizational failures and setbacks. It specifies that leaders can no longer evade accountability by claiming decisions were collectively approved by committees. The document emphasizes that leaders and cadres must maintain humility toward the public and ensure their speeches remain strictly relevant and focused. The CPM state committee will meet tomorrow to finalize the draft before presenting it at next week's extended state committee meeting.