വിവാഹ വിരുന്നില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം
തൃശൂര്‍ കുന്നംകുളത്ത് ബൈക്കില്‍ കാറിടിച്ച് അച്ഛനും അമ്മയ്ക്കും മൂന്നുവയസുകാരനും ദാരുണാന്ത്യം. ചാവക്കാട് സ്വദേശികളായ മുനീര്‍, ഭാര്യ ഷിഹ്ന, മകന്‍ അമീന്‍ എന്നിവരാണ് മരിച്ചത്. കാര്‍ ബൈക്കിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചുനിന്നു.
രാത്രി 11.40 ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിനും പോസ്റ്റിനും ഇടയില്‍പ്പെട്ടാണ് ബൈക്കിലുണ്ടായിരുന്ന അമ്മയും കുഞ്ഞും മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുനീര്‍ തെറിച്ചു പോയി.
കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. കാര്‍ ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. സൗദിയില്‍ ജോലി ചെയ്തിരുന്ന മുനീര്‍ അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. വിവാഹ വിരുന്നില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേയാണ് ദാരുണാന്ത്യം.
ENGLISH SUMMARY:
In a tragic road accident at Kunnamkulam in Thrissur, a family of three—a husband, his wife, and their three-year-old child—lost their lives when a car collided with their motorcycle. The deceased have been identified as Muneer, his wife Fathima, and their young son Ameen, all residents of Chavakkad. The impact was severe enough that the car crashed into an electric pole after hitting the two-wheeler. Authorities are investigating the circumstances surrounding the fatal collision.