TOPSHOT - This photograph taken on June 2, 2021 shows mountaineers descending from the summit of Mount Everest (8,848.86-metre), in Nepal. (Photo by Lakpa SHERPA / AFP)

TOPSHOT - This photograph taken on June 2, 2021 shows mountaineers descending from the summit of Mount Everest (8,848.86-metre), in Nepal. (Photo by Lakpa SHERPA / AFP)

  • പത്തുവര്‍ഷത്തിനിടെ ബേസ് ക്യാംപിലേക്ക് എത്തുന്ന മനുഷ്യരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പര്‍വതാരോഹകരുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി ഗൈഡുമാരും സപ്പോര്‍ട്ട് സ്റ്റാഫും ഉണ്ടായിയെന്നും കണക്കുകള്‍

പര്‍വതാരോഹണ സീസണില്‍ വലിയ തിരക്കനുഭവപ്പെടുന്ന സ്ഥലമാണ് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാംപ്. പര്‍വതാരോഹകരും ട്രെക്കിങ് നടത്തുന്നവരും ഗൈഡുകളും സപ്പോര്‍ട്ട് സ്റ്റാഫുമെന്നിങ്ങനെ ആയിരങ്ങളെത്തും. ഈ കടന്നുവരവ് പക്ഷേ എവറസ്റ്റില്‍ വലിയ നാശമുണ്ടാക്കുന്നുവെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. ബേസ് ക്യാംപിലെ മനുഷ്യവാസം കാരണം എവറസ്റ്റിലെ ഖുംബു ഗ്ലേസിയര്‍ അതിവേഗം ഉരുകുന്നുവെന്നാണ് കണ്ടെത്തല്‍. മൂന്ന് പ്രധാന കാരണങ്ങളാണ് ഹിമാനിയുടെ ഈ അതിവേഗ ഉരുക്കത്തിന് കാരണമാകുന്നതെന്ന് ഗവേഷകര്‍  പറയുന്നു. ആഗോള കാലാവസ്ഥാ വ്യതിയാനം, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം, മനുഷ്യ മൂത്രം എന്നിവയാണവ.

മുന്‍പത്തെ അപേക്ഷിച്ച് ഇരട്ടി വേഗത്തിലാണ് എവറസ്റ്റിലെ ബേസ് ക്യാംപില്‍ കാലാവസ്ഥ മാറ്റം സംഭവിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. നേപ്പാള്‍ ലാന്‍ഡ് മാനേജ്മെന്‍റ് മന്ത്രാലയത്തിന്‍റെ സീനിയര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2023 ലെ സീസണില്‍ നിന്നും വിവരം ശേഖരിച്ചിച്ചായിരുന്നു പഠനം. 

TOPSHOT - This photograph taken on May 17, 2021 shows mountaineer's tents lit up at night at Camp 2 of Mount Everest (8,848.86-metre), in Nepal. (Photo by Lakpa SHERPA / AFP)

TOPSHOT - This photograph taken on May 17, 2021 shows mountaineer's tents lit up at night at Camp 2 of Mount Everest (8,848.86-metre), in Nepal. (Photo by Lakpa SHERPA / AFP)

ക്യാംപിലെ പ്രവര്‍ത്തനങ്ങള്‍ കാരണം പുറന്തള്ളപ്പെടുന്ന ഊര്‍ജവും താപവും ഗവേഷകര്‍ പഠനവിധേയമാക്കി. മണ്ണെണ്ണ, പെട്രോള്‍, പാചകവാതകം എന്നിവയുടെ ഉപയോഗമായിരുന്നു ഇതില്‍ പ്രധാനം. അത്യാവശ്യ ഭക്ഷണമുണ്ടാക്കാനും ശരീര താപനില ക്രമീകരിക്കാനും വൈദ്യുതിയ്ക്കായുമാണ് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത്. മൂത്രമൊഴിക്കുന്നതിലൂടെ പുറന്തള്ളപ്പെടുന്ന താപവും പഠന വിധേയമാക്കി. ഇതെല്ലാം ഖുംബു ഗ്ലേസിയര്‍ ഉരുകാന്‍ കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. 

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബേസ് ക്യാംപിലേക്ക് എത്തുന്ന മനുഷ്യരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.  പര്‍വതാരോഹകരുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി ഗൈഡുമാരും സപ്പോര്‍ട്ട് സ്റ്റാഫും ഉണ്ടായിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ലാന്‍ഡ്സാറ്റ് 5, ലാന്‍ഡ്സാറ്റ് 7, ലാന്‍ഡ്സാറ്റ് 9 എന്നീ ഉപഗ്രഹങ്ങള്‍ 1991 മുതല്‍ 2023 വരെയുള്ള കാലയളവില്‍ പകര്‍ത്തിയ ദൃശ്യങ്ങളും ഗവേഷകര്‍ പഠനവിധേയമാക്കി. 32 വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ബേസ് ക്യാംപിലെ ഉപരിതല താപനില 0.28 ഡിഗ്രി സെല്‍സ്യസായി എല്ലാ വര്‍ഷവും വര്‍ധിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഖുംബു ഗ്ലേസിയറിലാവട്ടെ ഇത് ഇരട്ടിയാണ്. എവറസ്റ്റിനെ സംരക്ഷിക്കാനുള്ള നടപടികള്‍ ഇനിയും വൈകിക്കൂടെന്നും ആവശ്യമായ നിയന്ത്രണങ്ങളടക്കം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

ENGLISH SUMMARY:

A study led by Nepal’s Ministry of Land Management reveals that human activity at the Everest Base Camp is accelerating the melting of the Khumbu Glacier at double the usual rate. Researchers identified global climate change, fossil fuel combustion, and heat from human urine as three major factors driving this rapid thaw. Satellite data from Landsat missions between 1991 and 2023 showed that surface temperatures at the base camp rose by 0.28°C annually, with the Khumbu Glacier experiencing twice that increase. The findings highlight an urgent need for regulations to limit environmental impact and preserve the glacier ecosystem.