yogi-sp-election
  • ആത്മവിശ്വാസം നല്‍കുന്ന മുന്നേറ്റമെന്ന് അഖിലേഷ് യാദവ്. മോദിയുടേയും യോഗിയുടേയും സ്വാധീനമേഖലയില്‍ കൃത്രിമം കാണിച്ചെന്നും ആരോപണം

നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ശേഷിക്കേയാണ് ലഖ്നൗ ബിരുദ മണ്ഡലവും ആഗ്ര അധ്യാപക മണ്ഡലവും സമാജ്‌വാദി പാർട്ടി പിടിച്ചെടുത്തത്. ബിരുദ,അധ്യാപക മണ്ഡലങ്ങളിലായി നടന്ന 11 സീറ്റുകളിലെ തിരഞ്ഞെടുപ്പില്‍ ആറിടത്ത് ബിജെപിയും നാലിടത്ത് എസ്പിയും വിജയിച്ചതായി റിപ്പോര്‍ട്ട്.

Also Read: തമ്മില്‍ പോരടിച്ച് 'മഹാസഖ്യം'; ബിഹാര്‍ നിയമസഭാ കൗണ്‍സിലിലും സീറ്റ് പിടിച്ച് ജന്‍ സുരാജ് പാര്‍ട്ടി

ലഖ്നൗ ബിരുദ മണ്ഡലവും ആഗ്ര അധ്യാപക മണ്ഡലവും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. ഈ സീറ്റുകള്‍ പിടിച്ചെടുത്തത് വലിയ രാഷ്ട്രീയ നേട്ടമായാണ് അഖിലേഷും കൂട്ടരും കാണുന്നത്. ലഖ്നൗ ബിരുദ മണ്ഡലത്തിൽ എസ്പിയുടെ കാന്തി സിങ് പട്ടേൽ ബിജെപിയുടെ അവനീഷ് കുമാർ സിങ്ങിനെ പരാജയപ്പെടുത്തി. ആഗ്ര അധ്യാപക മണ്ഡലത്തിൽ എസ്പി സ്ഥാനാർഥി ആകാശ് അഗർവാളും വിജയിച്ചു.

Also Read: ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന പൊലീസ് നോട്ടീസ് ബോംബെ ഹൈക്കോടതി മരവിപ്പിച്ചു

അലഹബാദ്–ഝാൻസി ബിരുദ മണ്ഡലവും എസ്പി ബിജെപിയിൽനിന്ന് പിടിച്ചെടുത്തു. ഇവിടെ മാൻ സിങ് യാദവാണ് വിജയിച്ചത്. വാരാണസി അധ്യാപക മണ്ഡലത്തിൽ എസ്പിയുടെ ലാൽ ബിഹാരി യാദവ് 11,612 വോട്ടുകൾ നേടി വിജയിച്ചു. ഈ തിരഞ്ഞെടുപ്പുഫലം യോഗി സര്‍ക്കാറിനോടുള്ള വിരുദ്ധവികാരമാണ് പ്രകടമാക്കുന്നതെന്ന് എസ്പി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പ്രതികരിച്ചു. 

എക്സിലൂടെയായിരുന്നു അഖിലേഷിന്റെ പ്രതികരണം. അതേസമയം തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും നരേന്ദ്രമോദിയുടേയും സ്വാധീനമേഖലകളായ ഗോരഖ്പുരിലും വാരാണസിയിലും ബിജെപി തിരഞ്ഞെടുപ്പ് ക്രമക്കേട് കാണിച്ചതായും അഖിലേഷ് ആരോപിച്ചു. ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തിരഞ്ഞെടുപ്പില്‍ ലഭിച്ച മുന്നേറ്റം വലിയ ആത്മവിശ്വാസമാണ് എസ്പിക്കും അഖിലേഷിനും നല്‍കുന്നത്. 2020ല്‍ ഈ 11 മണ്ഡലങ്ങളിലേക്ക് നടന്ന എംഎല്‍സി തിരഞ്ഞെടുപ്പില്‍ 6 സീറ്റുകളില്‍ ബിജെപിയും മൂന്നു സീറ്റുകളില്‍ എസ്പിയും രണ്ടിടത്ത് സ്വതന്ത്രരുമാണ് വിജയിച്ചിരുന്നത്.  

BJP Suffers Setback as Akhilesh Yadav's SP Wins Key UP MLC Seats:

The Samajwadi Party (SP), led by Akhilesh Yadav, scored significant victories against the BJP in Uttar Pradesh's Legislative Council elections, capturing the Lucknow Graduates' and Agra Teachers' constituencies ahead of the state Assembly elections. The SP also won the Allahabad–Jhansi Graduates' constituency and the Varanasi Teachers' constituency, while the BJP secured six of the 11 seats contested, according to reports. Akhilesh Yadav described the results as a reflection of public dissatisfaction with the Yogi Adityanath government and alleged electoral irregularities in Gorakhpur and Varanasi, areas considered strongholds of the BJP leadership. The results have boosted the SP's confidence ahead of the Assembly elections, which are five months away, despite the BJP retaining an overall lead in the reported seat tally