ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭർത്താവിനെ വീട്ടിൽ വെച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയും ജിം ട്രെയ്നറും അറസ്റ്റില്‍. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ശശാങ്ക് കാന്താരിയ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശശാങ്ക് കാന്താരിയയുടെ ഭാര്യ പ്രിയ ശർമ്മ, ജിം ട്രെയിനറായ പ്രതാപ് സിങ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് ശശാങ്ക്. പ്രിയയ്ക്കും ശശാങ്കിനും മൂന്ന് വയസുള്ള ഒരു മകളുണ്ട്. കുറച്ചുനാളുകളായി പ്രിയ ജിമ്മില്‍ പോകുമായിരുന്നു. അവിടെവച്ചാണ് പ്രിയ ട്രെയ്നര്‍ പ്രതാപ് സിങ്ങിനെ പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ ശാശീരിക ബന്ധം ഉണ്ടാകുകയും ഇത് ഭര്‍ത്താവ് ശശാങ്ക് അറിയുകയും ചെയ്തതോടെ പ്രിയയും ശശാങ്കും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.
പ്രിയയും പ്രതാപും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞതോടെ ശശാങ്ക് മറ്റൊരു സ്ഥലത്തേക്ക് താമസം മാറാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഭർത്താവിനെ ഒഴിവാക്കാനായി പ്രിയയും ജിം ട്രെയ്നറും ചേർന്ന് കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി പ്രിയ വീടിന്റെ വാതിൽ തുറന്നിടുകയും ഇത് വഴി അകത്തു കയറിയ പ്രതാപ് മകളുടെ അടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ശശാങ്കിനെ കുത്തി പരിക്കേൽപ്പിച്ചു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശശാങ്ക് ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാര്‍ ചേർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ശശാങ്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും, കൃത്യത്തിന് ഉപയോഗിച്ച കൊലയാളി ആയുധം കണ്ടെടുക്കുകയും ചെയ്തു.