File image
ബോളിവുഡ് നടനും യു.എസ്.പൗരനുമായ ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന പൊലീസ് നോട്ടീസ് അടുത്തമാസം രണ്ടുവരെ മരവിപ്പിക്കാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. നോട്ടീസിനെതിരെ ഇമ്രാൻ ഖാൻ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. നോട്ടീസ് മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും അനുമതി നല്‍കി. അടുത്തമാസം രണ്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
Also read: ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിന് വിലക്ക്; തടയാനാകില്ലെന്ന് കെ.സി
വിദേശ പൗരനായിരിക്കെ ഇന്ത്യയില്‍ പ്രതിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നത്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനായിരുന്നു നടപടി. പ്രതിഷേധത്തിൽ പങ്കെടുത്തതിലൂടെ കുടിയേറ്റ ചട്ടങ്ങൾ (ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട്) ലംഘിച്ചെന്നാണ് പൊലീസ് പറയുന്ന കുറ്റം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 10നു മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനത്തു നടന്ന സിജെപി പ്രതിഷേധത്തിലാണു നടൻ പങ്കെടുത്തത്. അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് നടപടിക്കെതിരെ വിവിധ പ്രതിപക്ഷകക്ഷികൾ രംഗത്തെത്തിയിരുന്നു. താൻ യാതൊരുവിധ കൂട്ടായ്മകളിലും പങ്കെടുത്തിട്ടില്ലെന്നും പ്രതിഷേധത്തിന്‍റെ സംഘാടകരുമായി തനിക്ക് ബന്ധവുമില്ലെന്നുമാണ് ഇമ്രാന്‍റെ വാദം
യുഎസിൽ ജനിച്ച ഇമ്രാൻ (43) ബോളിവുഡ് താരം ആമിർ ഖാന്റെ കസിന്റെ മകനാണ്. നടനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു ബിജെപി രംഗത്തെത്തിയിരുന്നു.
ഇമ്രിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് ഏഴാം വകുപ്പുപ്രകാരമാണു നോട്ടിസ്. വിദേശപൗരരുടെ ചട്ടലംഘനങ്ങൾക്കെതിരെ നടപടിക്കു കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന വകുപ്പാണിത്