പ്രതീകാത്മക ചിത്രം.
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായ വിദ്യാര്‍ഥി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് പതിനെട്ടുകാരന് ജീവനൊടുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് അതിന് അടിമയായതോടെ തനിക്ക് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല എന്നും പണം അനാവശ്യമായി ചെലവാക്കുന്നു എന്ന പരാതികള്‍ ഇതോടെ തീരട്ടെയെന്നും കുറിപ്പെഴുതിവച്ചാണ് വിദ്യാര്‍ഥി ജീവനൊടുക്കിയത്.
പ്ലസ് ടു വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിത്. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് നിര്‍ത്താന്‍ ഒരുപാട് ശ്രമിച്ചു. എന്നാല്‍ സാധിക്കുന്നില്ല. വീട്ടിലെല്ലാവരും എന്റെ ഈ സ്വഭാവം കാരണം വിഷമത്തിലാണെന്ന് അറിയാം. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. ഇനി ഞാന്‍ ഗെയിം കളിക്കുന്നതോര്‍ത്ത് ആരും സങ്കടപ്പെടേണ്ടതില്ല എന്നാണ് വിദ്യാര്‍ഥി ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
ആദ്യമൊക്കെ പണം നല്‍കിയുള്ള ഓണ്‍ലൈന്‍ ഗെയിമുകളാണ് വിദ്യാര്‍ഥി കളിച്ചിരുന്നത്. കയ്യിലെ പണമൊക്കെ തീര്‍ന്നപ്പോള്‍ അത് മതിയാക്കി ഫ്രീ വേര്‍ഷനുകള്‍ കളിക്കാന്‍ തുടങ്ങി. വീട്ടുകാരുടെ പണം താന്‍ നഷ്ടപ്പെടുത്തുന്നുവെന്ന കുറ്റബോധം വിദ്യാര്ഥിക്കുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.