ഹൈദരാബാദിലെ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ 45 ആയി ഉയർന്നു. പഷമെലാരത്തെ സിഗച്ചി ഇൻഡസ്ട്രിസിന്റെ ബോയ്ലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീപിടിത്തത്തിൽ കത്തിയമർന്ന ആവശിഷ്ടങ്ങൾ നീക്കിയുള്ള തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സൂചന.
അപകട സമയത്ത് 98 പേരാണ് ഫാക്ടറിയിൽ ജോലിക്കുണ്ടായിരുന്നത്. ഇതിൽ 35പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. മരിച്ചവരിൽ ഭൂരിപക്ഷം പേരും ബംഗാൾ, ബീഹാർ സ്വദേശികളാണ്. അതേസമയം, മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഇന്ന് അപകട സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തും. തെലങ്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാർമ അപകടമാണ് സിഗച്ചിയിലേത്.