കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ 55 സ്ഥാനാർത്ഥികൾ. തർക്കമണ്ഡലങ്ങളെ ഒഴിവാക്കിയുള്ള പട്ടികയിൽ എൽദോസ് കുന്നപ്പള്ളി ഒഴികെയുള്ള സിറ്റിംഗ് എംഎൽഎമാരെല്ലാം ഇടംപിടിച്ചു. തിരുവനന്തപുരത്ത് ആകെ പ്രഖ്യാപിച്ചത് മൂന്ന് സീറ്റിൽ മാത്രം. പത്തനംതിട്ടയിലും ഇടുക്കിയിലും കാസർകോടും ഒരു സീറ്റും പ്രഖ്യാപിച്ചില്ല. തർക്ക മണ്ഡലങ്ങളെ ഒഴിവാക്കി സിറ്റിങ് എംഎൽഎമാർ, സംവരണ മണ്ഡലങ്ങൾ, ആദ്യഘട്ടത്തിൽ ഒറ്റ പേരിലേക്ക് എത്തിയ ഇടങ്ങൾ എന്നിവയടങ്ങുന്നതാണ് ആദ്യ പട്ടിക. പെരുമ്പാവൂർ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളി പട്ടികയിൽ ഇല്ല. എൽദോസിനെതിരായ ലൈംഗികാതിക്രമ കേസ് 26ന് നെയ്യാറ്റിൻകര കോടതി പരിഗണിക്കുന്നതിനാൽ അന്തിമ തീരുമാനം എടുക്കുക അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ്. പട്ടികയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒഴിഞ്ഞുമാറി
എംപിമാരായ കെ സുധാകരനും അടൂർ പ്രകാശും ആവശ്യപ്പെട്ട കോന്നി,കണ്ണൂർ മണ്ഡലങ്ങൾ, തർക്കം രൂക്ഷമായ തിരുവനന്തപുരത്തെ സീറ്റുകൾ, ആറന്മുള, തൃപ്പൂണിത്തുറ, കൊച്ചി, തുടങ്ങിയ മണ്ഡലങ്ങൾ ഇവിടെയൊന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ല. ചർച്ചകൾ തുടരുകയാണെന്നും കോന്നിയിൽ വിസ്മയമില്ലെന്നും അടൂർ പ്രകാശ്. ചിറയിൻകീഴിൽ രമ്യാ ഹരിദാസാണ് സ്ഥാനാർത്ഥി. പാലക്കാട് രമേഷ് പിഷാരടി സീറ്റ് ഉറപ്പിച്ചു. പ്രതിസന്ധിഘട്ടത്തിൽ കോൺഗ്രസ് ആയ ആളാണ് പിഷാരടി എന്നും അദ്ദേഹം തനിക്ക് പാലമല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ.സുരേഷ് മലമ്പുഴയിൽ സീറ്റ് നേടി. വൈക്കത്ത് ഉയർന്നു കേട്ട സണ്ണി എം കപിക്കാടിനെ ഒഴിവാക്കി. 9 വനിതകളാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. 45 വയസിനു താഴെ ഉള്ളവർ 13 പേർ.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക
ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ്
ധർമ്മടം – അബ്ദുൽ റഷീദ്
തലശ്ശേരി – കെ.പി. സാജു
പേരാവൂർ – അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി (എസ്.ടി) – ഉഷ വിജയൻ
സുൽത്താൻ ബത്തേരി (എസ്.ടി) – ഐ.സി. ബാലകൃഷ്ണൻ
കല്പറ്റ – അഡ്വ. ടി. സിദ്ദിഖ്
നാദാപുരം – കെ.എം. അഭിജിത്
കൊയിലാണ്ടി – അഡ്വ. കെ. പ്രവീൺ കുമാർ
ബാലുശ്ശേരി (എസ്.സി) – വി.ടി. സൂരജ്
എലത്തൂർ – വിദ്യ ബാലകൃഷ്ണൻ
കോഴിക്കോട് നോർത്ത് – അഡ്വ. കെ. ജയന്ത്
നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ (എസ്.സി) – എ.പി. അനിൽ കുമാർ
തവനൂർ – വി.എസ്. ജോയ്
പൊന്നാനി – നൗഷാദ് അലി
തൃത്താല – വി.ടി. ബൽറാം
കൊങ്ങാട് (എസ്.സി) – കെ.എ. തുളസി
മലമ്പുഴ – എ. സുരേഷ്
പാലക്കാട് – രമേഷ് പിഷാരടി
തരൂർ (എസ്.സി) – കെ.സി. സുബ്രഹ്മണ്യൻ
ചിറ്റൂർ – അഡ്വ. സുമേഷ് അച്യുതൻ
നെമ്മാറ – ടി. തങ്കപ്പൻ
ആലത്തൂർ – കെ.എൻ. ഫെബിൻ
മണലൂർ – ടി.എൻ. പ്രതാപൻ
ഒല്ലൂർ – അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്
തൃശൂർ – രാജൻ ജെ. പള്ളൻ
നാട്ടിക (എസ്.സി) – അഡ്വ. സുനിൽ ലാലൂർ
കൈപ്പമംഗലം – ടി.എം. നാസർ
പുതുക്കാട് – കെ.എം. ബാബു രാജ്
ചാലക്കുടി – സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്
അങ്കമാലി – റോജി എം. ജോൺ
ആലുവ – അൻവർ സാദത്ത്
പറവൂർ – വി.ഡി. സതീശൻ
എറണാകുളം – ടി.ജെ. വിനോദ്
തൃക്കാക്കര – ഉമ തോമസ്
കുന്നത്തുനാട് (എസ്.സി) – വി.പി. സജീന്ദ്രൻ
മൂവാറ്റുപുഴ – ഡോ. മാത്യു കുഴൽനാടൻ
വൈക്കം (എസ്.സി) – കെ. ബിനിമോൻ
കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി – ചാണ്ടി ഉമ്മൻ
അരൂർ – ഷാനിമോൾ ഉസ്മാൻ
ചേർത്തല – കെ.ആർ. രാജേന്ദ്ര പ്രസാദ്
ഹരിപ്പാട് – രമേശ് ചെന്നിത്തല
മാവേലിക്കര (എസ്.സി) – അഡ്വ. മുത്താര രാജ്
കരുനാഗപ്പള്ളി – സി.ആർ. മഹേഷ്
കൊട്ടാരക്കര – അഡ്വ. പി. ഐഷാ പോറ്റി
പത്തനാപുരം – ജ്യോതികുമാർ ചാമക്കാല
കുണ്ടറ – പി.സി. വിഷ്ണുനാഥ്
കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂർ – സൂരജ് രവി
ചിറയിൻകീഴ് (എസ്.സി) – രമ്യ ഹരിദാസ്
വട്ടിയൂർക്കാവ് – കെ. മുരളീധരൻ
കോവളം – എം. വിൻസെന്റ്