സ്വര്‍ണവിലയില്‍ ഇടിവ്. പവന് 960 രൂപ കുറഞ്ഞ് ഒരുലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി അറുപത് രൂപയായി. ഗ്രാമിന് 12,695 രൂപയാണ് വില. ഇറാന് യുദ്ധസാഹചര്യത്തില്‍ അയവുവന്നതും എണ്ണവില കുറഞ്ഞതുമാണ് സ്വര്‍ണവില കുറയാന്‍ ഇടായാക്കിയത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
നിലവിലെ വിലയിടിവ് ഇതേ രീതിയിൽ തുടർന്നാൽ രാവിലെ കേരളത്തിൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാഹചര്യമുണ്ട്. അങ്ങനെ സംഭവിച്ചാൽ റെക്കോർഡ് വിലയിൽനിന്ന് പവന് 31,160 രൂപയിലധികം കുറവുണ്ടാകും. ജനുവരി 29-നാണ് കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില.