യുവാക്കൾക്കും വനിതകൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പ്രതിനിധ്യം നൽകി മുസ്ലിംലീഗിന്റെ 25 അംഗ സ്ഥാനാർഥി പട്ടിക പുറത്തിറങ്ങി. സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എം കെ . മുനീറിനെ അവസരം ലഭിച്ചില്ല. മലപ്പുറത്ത് - പി കെ. കുഞ്ഞാലിക്കുട്ടി മല്‍സരിക്കും. വേങ്ങരയില്‍ കെ.എം ഷാജിയും മല്‍സരിക്കും . മങ്കടയില്‍ മഞ്ഞളാകുളി അലിയാകും സ്ഥാനാര്‍ഥി. പേരാമ്പ്ര - ഫാത്തിമ തെഹലിയ, കൂത്തുപറമ്പ്- ജയന്തി രാജൻ,കോഴിക്കോട് സൗത്തില്‍ മുനീറിന് പകരം ഫൈസല്‍ ബാബു, താനൂർ - പി കെ നവാസ്, മണ്ണാർക്കാട്- എൻ.ഷംസുദ്ദീൻ, കളമശ്ശേരി- വി. ഇ. അബ്ദുൽ ഗഫൂർ, എന്നിവര്‍ സ്ഥാനാര്‍ഥികളാകും. ചേലക്കര, പുനലൂര്‍ പ്രഖ്യാപനം പിന്നീട്.
അതേസമയം, മുസ്ലീം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിത ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. വനിത ലീഗിലെ ഒരാളെപ്പോലും സ്ഥാനാര്‍ഥിയാക്കിയില്ല. ഫാത്തിമ തെഹ്ലിയയ്ക്കോ, ജയന്തി രാജനോ സ്ഥാനാര്‍ഥിയാകാന്‍ ഒരു യോഗ്യതയുമില്ല. വാര്‍ത്താ സമ്മേളനം വിളിച്ച് പാര്‍ട്ടിയേയും സാദിഖലി തങ്ങളേയും മുള്‍ മുനയില്‍ നിര്‍ത്തിയാളാണ് തെഹ്ലിയ. ജയന്തിയെ ദേശീയ ഭാരവാഹി ആക്കിയപ്പോള്‍ തന്നെ വനിത ലീഗ് എതിര്‍ത്തതാണെന്നും നൂര്‍ബിന റഷീദ് പറഞ്ഞു
ലീഗ് സ്ഥാനാര്‍ഥി പട്ടിക:
മഞ്ചേശ്വരം – എ.കെ.എം. അഷ്റഫ്
കാസര്‍കോട് – കല്ലട്ര മാഹിന്‍ ഹാജി
അഴീക്കോട്– കരീം ചേലേരി
കൂത്തുപറമ്പ്– ജയന്തി രാജന്‍
കുറ്റ്യാടി – പാറയ്ക്കല്‍ അബ്ദുല്ല
പേരാമ്പ്ര – ഫാത്തിമ തെഹ്‌ലിയ
പെരിന്തല്‍മണ്ണ – നജീബ് കാന്തപുരം
കൊടുവള്ളി– പി.കെ. ഫിറോസ്
കുന്നമംഗലം – റസാഖ് മാസ്റ്റര്‍
കോഴിക്കോട് സൗത്ത് – ഫൈസല്‍ ബാബു
ഏറനാട് – പി.കെ.ബഷീര്‍
കൊണ്ടോട്ടി – ടി.പി. അഷ്റഫ് അലി
വള്ളികുന്ന് – ടി.വി. ഇബ്രാഹിം
മലപ്പുറം – പി.കെ. കുഞ്ഞാലിക്കുട്ടി
മഞ്ചേരി– എം.റഹ്മത്തുല്ല
തിരൂരങ്ങാടി – പി.എം.എ.സമീര്‍
കോട്ടയ്ക്കല്‍ – ആബിദ് ഉസൈന്‍ തങ്ങള്‍
വേങ്ങര – കെ.എം.ഷാജി
തിരൂര്‍ – കുറുക്കോളി മൊയ്തീന്‍
താനൂര്‍ – പി.കെ. നവാസ്
മങ്കട – മഞ്ഞളാംകുഴി അലി
മണ്ണാര്‍ക്കാട്– എന്‍.ഷംസുദ്ദീന്‍
തിരുവമ്പാടി– കാസിം കൂടരഞ്ഞി
ഗുരുവായൂര്‍ –സി.എച്ച്.റഷീദ്
കളമശേരി – വി.ഇ. അബ്ദുല്‍ ഗഫൂര്‍