മഴക്കെടുതി തുടരുന്ന ഹിമാചലിൽ അതീവ ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥാ കേന്ദ്രം. 18 ഇടങ്ങളിൽ മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. 10 ജില്ലകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം ഉന, ബിലാസ്പൂർ, ഷിംല എന്നിവിടങ്ങളിലായി മൂന്നു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മഴക്കെടുതികളില്‍ ആകെ മരണം ഇരുപതായി. 130 ഇടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. 250 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
ഉത്തരാഖണ്ഡിൽ ഒൻപത് ജില്ലകളിൽ റെഡ് അലേർട്ട് തുടരുകയാണ്. നൂറോളം റോഡുകൾ തകർന്നു. അളകനന്ദ അടക്കമുള്ള പ്രധാന നദികൾ എല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഉത്തരാഖണ്ഡ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ജൂലൈ മാസത്തിൽ സാധാരണത്തേതിലും അധികം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ALSO READ: എല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്ക് സാധ്യത