ആരാധകരെ ഹരംകൊള്ളിച്ച് ലയണല്‍ മെസി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സുനില്‍ ഛേത്രി, ബോളിവുഡിലെ താരങ്ങള്‍ തുടങ്ങിയവരും സ്റ്റേഡിയത്തിലെത്തി. ആരാധകരെ അഭിവാദ്യം ചെയ്ത് സ്റ്റേഡിയം വലംവച്ച മെസി കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചു. ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസും റോഡ്രിഗോ ഡി പോളും മെസിക്കൊപ്പമുണ്ട്.
സ്റ്റേഡിയത്തിലെ ചടങ്ങുകള്‍ക്ക് ശേഷം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഫാഷന്‍ ഷോയിലും മെസി റാംപിലെത്തും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. നാളെ ഡല്‍ഹിയിലെത്തുന്ന ലയണല്‍ മെസി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും