നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ഥികളെ കളത്തിലിറക്കി പ്രചാരണരംഗത്ത് മേല്‍ക്കൈ നേടാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ഘട്ടത്തിലാണ് മനോരമ ന്യൂസ്–സി വോട്ടര്‍ സര്‍വേയിലെ മാര്‍ച്ച് രണ്ടാംവാരത്തെ ഫലങ്ങള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രിക്കുള്ള പിന്തുണയില്‍ മുന്നേറ്റം രേഖപ്പെടുത്തുന്നതാണ് സര്‍വേഫലം.

മാര്‍ച്ച് ആദ്യവാരം മുഖ്യമന്ത്രിയുടെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടവര്‍ 31.3 ശതമാനം ആയിരുന്നെങ്കില്‍ രണ്ടാംവാരം അത് 33.6 ശതമാനമായി ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്ന് അഭിപ്രായമുള്ളവര്‍ക്കാണ് ഇപ്പോഴും സര്‍വേയില്‍ മേല്‍ക്കൈ — 46.5 ശതമാനം. ഈ അഭിപ്രായമുള്ളവരുടെ എണ്ണത്തില്‍ കുറവ് വരുന്നതായും സര്‍വേ സൂചിപ്പിക്കുന്നു. മാര്‍ച്ച് ആദ്യവാരം ഇത് 49.1 ശതമാനം ആയിരുന്നു.

ഇടത് സര്‍ക്കാര്‍ തുടരണം എന്ന് അഭിപ്രായമുള്ളവരും കൂടിയിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 45.9 ശതമാനം പേര്‍ സര്‍ക്കാര്‍ തുടരണം എന്ന് അഭിപ്രായപ്പെട്ടു. മാര്‍ച്ച് ആദ്യവാരം ഇത് 43.3 ശതമാനം ആയിരുന്നു. 2.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇടത് സര്‍ക്കാര്‍ മാറണം എന്ന് അഭിപ്രായപ്പെട്ടവര്‍ 49.5 ശതമാനം ആണ്. കഴിഞ്ഞയാഴ്ച അത് 52.9 ശതമാനം ആയിരുന്നു. ഫെബ്രുവരിയില്‍ ഇത് ശരാശരി 52.6 ശതമാനം ആയിരുന്നു.

ENGLISH SUMMARY:

Kerala election news is abuzz with the LDF launching candidates for the upcoming assembly elections to gain an early advantage. Recent Manorama News-C Voter survey results reveal an increase in support for the Chief Minister.