കെ.എസ്.ആര്‍.ടി.സി.ബസില്‍ ദിലീപിന്‍റെ സിനിമയിട്ടതില്‍ തര്‍ക്കം. യാത്രക്കാര്‍ ചേരി തിരിഞ്ഞതോടെ കണ്ടക്ടര്‍ സിനിമ നിര്‍ത്തി. തിരുവനന്തപുരം തൊട്ടില്‍പ്പാലം ബസിലായിരുന്നു തര്‍ക്കം.
അതിജീവിതയ്ക്കും ഒപ്പം നിന്ന ടി.ബി.മിനിയ്ക്കും ഉള്ള പിന്തുണയെന്ന് പ്രതിഷേധിച്ച എസ്.യു.സി.ഐ പ്രവര്‍ത്തക ലക്ഷ്മി ശേഖര്‍ പറഞ്ഞു. തിരുവനന്തപുരം തൊട്ടില്‍പ്പാലം ബസിലായിരുന്നു തര്‍ക്കം. പത്തനംതിട്ട സ്വദേശിനി ലക്ഷ്മി ശേഖറും കുടുംബവും അടൂരില്‍ ഇറങ്ങാനാണ് തിരുവനന്തപുരത്ത് നിന്ന് കയറിയത്. ബസില്‍ പറക്കും തളിക സിനിമ. ഇതോടെ ലക്ഷ്മിയും മറ്റൊരു സ്ത്രീയും പ്രതിഷേധിച്ചു. മറ്റൊരു സംഘം കോടതി വിധി പറഞ്ഞ് എതിര്‍ത്തതോടെ വാക്കേറ്റമായി. അധികം യാത്രക്കാര്‍ ഇല്ലായിരുന്നെങ്കിലും ഇരുപക്ഷത്തിന്‍റേയും ബഹളം രൂക്ഷമായതോടെ സിനിമ നിര്‍ത്തി.
അതിജീവിതയ്ക്കും ഒപ്പം നിന്ന ടി.ബി.മിനി അടക്കമുള്ളവര്‍ക്കുള്ള പിന്തുണയാണ് പ്രതിഷേധത്തിനു പിന്നിലെന്ന് യാത്രക്കാരി ലക്ഷ്മി വിശദീകരിച്ചു. ഇനിയും കോടതികളുണ്ട്. കല ആസ്വാദനം മാത്രമല്ല എന്ന് ലക്ഷ്മി പറയുന്നു. സമാന ആരോപണം നേരിട്ട മുകേഷ്, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങി നടന്‍മാരേയും വേടനേയും അടക്കം ബഹിഷ്കരിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണം എന്ന് ലക്ഷ്മി പറഞ്ഞു. സിനിമ നിര്‍ത്തിയിരുന്നില്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങുമായിരുന്നു എന്ന് ലക്ഷ്മി പറയുന്നു. തിരുവനന്തപുരത്ത് റിസര്‍ച്ച് സ്കോളറും എസ്.യു.സി.ഐ.പ്രവര്‍ത്തകയുമാണ് ലക്ഷ്മി ശേഖര്‍