തെലങ്കാനയിലെ ശങ്കരപള്ളിയില്‍ ട്രെയിനിന്‍റെ ചൂളംവിളി കേള്‍ക്കാറുള്ള റയില്‍വേ ട്രാക്കില്‍ കാറിന്‍റെ ഹോണടി കേട്ട് നാട്ടുകാര്‍ ഞെട്ടി. ട്രാക്കിലേക്ക് നോക്കിയവര്‍ കണ്ടത് പാഞ്ഞുപോകുന്ന കാറിനെയാണ്. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിട്ടും നിര്‍ത്താതെ കാര്‍ പാഞ്ഞുപോയി. ഇടയ്ക്ക് കാര്‍ നിര്‍ത്തിയപ്പോഴാണ് ഡ്രൈവര്‍ യുവതിയാണെന്ന് മനസിലായത്.
പുറത്തിറങ്ങിയ യുവതി നാട്ടുകാര്‍ തടയുമെന്ന് കണ്ടതോടെ വീണ്ടും കാറില്‍ കയറി ട്രാക്കിലൂട യാത്ര തുടര്‍ന്നു. ട്രാക്കിലൂടെ മുന്നോട്ടുനീങ്ങിയ കാര്‍ കുറച്ചുമാറി നാട്ടുകാര്‍തന്നെ തടഞ്ഞിട്ട് പൊലീസില്‍ വിവരമറിയിച്ചു. അടുത്ത റയില്‍വേ സ്റ്റേഷനിലും വിവരമറിയിച്ചു. പൊലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതി മദ്യലഹരിയിലാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. കാറോടിയ ട്രാക്കിലൂടെ ട്രെയിന്‍ വരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി