പുതിയ അതിവേഗ റെയിൽപാതയിൽ കാസർകോടിനെ തഴഞ്ഞതിൽ പ്രതിഷേധം. ജില്ലയോടുള്ള അവഗണന അതിവേഗ പാതയിലും തുടരുകയാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കേരളത്തിന്റെ വടക്കേയറ്റം കാസർകോട് ആണെങ്കിലും എല്ലാ വികസനവും പോലെ പുതിയ അതിവേഗ പാതയിലും ജില്ലയ്ക്ക് അവഗണനയാണ്. കണ്ണൂർ വരെ മാത്രമാണ് നിർദ്ദിഷ്ട അതിവേഗ പാത. ഇതാണ് പ്രതിഷേധ കാരണം. സർവ്വ മേഖലയിലും പിന്നാക്കം നിൽക്കുന്ന ജില്ലയെ പുതിയപദ്ധതികളിലും തഴയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി.