അപ്രതീക്ഷിതമായുണ്ടായ വന്‍ വിമാനദുരന്തത്തില്‍ തേങ്ങി രാജ്യം. ഒട്ടനവധി സ്വപ്നങ്ങളും പ്രതീക്ഷകളും പേറി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യയുടെ യാത്രാ വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തീ ഗോളമായി നിലംപതിച്ചത്. 300 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടായിരുന്ന വിമാനത്തില്‍ യാത്രക്കാരും വിമാന ജീവനക്കാരും ഉള്‍പ്പടെ 242 പേരാണുണ്ടായിരുന്നത്. ദുരന്തത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ സമൂഹ മാധ്യമങ്ങളിലെ ലോഗോ കറുപ്പാക്കി. പരിചയസമ്പന്നനായി ക്യാപ്റ്റന്‍ സുമിത് സബര്‍വാളാണ് അപകടസമയത്ത് വിമാനം പറത്തിയിരുന്നത്. 8200മണിക്കൂര്‍ വിമാനം പറത്തിയ അനുഭവസമ്പത്തുള്ളയാളാണ് സുമത്ത്. ക്ലൈവ് കുന്ദറാണ് ഫസ്റ്റ് ഓഫിസറായി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.. Also Read: അഗ്നിഗോളം പോലെ വിമാനം വീണത് ആശുപത്രിക്ക് മുകളില്‍
വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഒരു കിലോമീറ്റര്‍ പോലും അകലെയല്ലാത്ത മേഘ്നനാനിയിലെത്തിയതിന് പിന്നാലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തീ പിടിക്കുകയായിരുന്നു. കണ്ണിമ ചിമ്മുന്നതിനിടെ അഗ്നിഗോളമായി വിമാനം സിവില്‍ ആശുപത്രിയുടെ കെട്ടിടത്തിന് മേല്‍ പതിച്ചു. Read More: അന്ന് കത്തിയമര്‍ന്നത് 133 പേര്‍, 37 വർഷത്തിനിടെ വീണ്ടും അപകടം വിട്ടൊഴിയാതെ അഹമ്മദാബാദ്
സാങ്കേതിക തകരാര്‍ നേരിട്ടതിന് നിമിഷങ്ങള്‍ക്കകം എയര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് സന്ദേശമെത്തിയിരുന്നു. അപകടസന്ദേശം ലഭിച്ചതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകരും സജ്ജമായി. കനത്ത പുകയും തീയും കാരണം അഗ്നിരക്ഷാസേനാംഗങ്ങള്‍ പണിപ്പെട്ടാണ് അപകടസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നത്. ദേശീയ ദുരന്തനിവാരണസേനയുടെ 90 അംഗ ടീമാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.