അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെ കത്തിയ വിമാനം അഗ്നിഗോളം പോലെ പതിച്ചത് സിവില്‍ ആശുപത്രിക്ക് മുകളില്‍. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് താമസിക്കുന്നതിനായി പണിത ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനത്തിന്‍റെ വലിയൊരു ഭാഗം പതിച്ചത്. ഈ സമയം ഹോസ്റ്റലിലുണ്ടായിരുന്ന 15 ഡോക്ടര്‍മാര്‍ക്ക് സാരമായി പരുക്കേറ്റു. ഹോസ്റ്റലിലെ മെസിന് മുകളിലായാണ് അവശിഷ്ടങ്ങള്‍ പതിച്ചത്. സംഭവസമയത്ത് ഡോക്ടര്‍മാര്‍ ഭക്ഷണം കഴിക്കാനായി എത്തിയിരുന്നു. Also Read: വിമാനത്തില്‍ മലയാളികളും; 12 കുട്ടികള്‍
ഉച്ചയ്ക്ക് 1.38 ഓടെയാണ് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ യാത്രാവിമാനം അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫ് കഴിഞ്ഞ് രണ്ട് മിനിറ്റായതോടെ വിമാനം, മതിലില്‍ ഇടിച്ച് തീ പിടിക്കുകയായിരുന്നു. 825 അടി മാത്രം ഉയരത്തിലെത്തിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. വിമാനത്തിന്‍റെ പിന്‍ഭാഗം രണ്ടായി പിളര്‍ന്നുവെന്നും ഭീകര ശബ്ദത്തോടെ നിലത്തേക്ക് പതിച്ചുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് റുപാണി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. അധികൃതര്‍ സ്ഥിരീകരിച്ചു. ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ പലതും കണ്ടെത്തിയത്. 230 യാത്രക്കാരുള്‍പ്പടെ 242 പേരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇവരില്‍ 104 പേര്‍ പുരുഷന്‍മാരും 112 പേര്‍ സ്ത്രീകളുമാണ്. രണ്ട് മലയാളികള്‍ വിമാനത്തിനുള്ളിലുണ്ടായിരുന്നു. ഒരാള്‍ സ്ത്രീയാണ്. ഒരാള്‍ പത്തനംതിട്ട സ്വദേശിയാണെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍