ബൊളീവിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 15 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്ക്. എല്‍ ആള്‍ട്ടോ നഗരത്തിലെ ലാ പാസ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്ന വിമാനം ഹൈവേയിലുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് മേലാണ് പതിച്ചത്. പന്ത്രണ്ടിലേറെ വാഹനങ്ങളാണ് അപകടസമയത്ത് റോഡിലുണ്ടായിരുന്നത്.
സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് നഗരങ്ങളിലേക്കുള്ള പണം എത്തിക്കാന്‍ പോയ വിമാനമാണ് തകര്‍ന്നത്. ഇതോടെ വന്‍തോതില്‍ കറന്‍സിനോട്ടുകള്‍ അപകടസ്ഥലത്ത് ചിതറി വീണു. അപകടം വകവയ്ക്കാതെ പണം വാരിക്കൂട്ടുന്നവരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനാപകടത്തിന് പിന്നാലെ ലാ പാസ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
ENGLISH SUMMARY:
A tragic military plane crash in Bolivia has claimed 15 lives and left 30 others injured near the La Paz airport in El Alto. The aircraft, which was transporting currency for the Central Bank, crashed onto a busy highway shortly after takeoff, hitting over a dozen vehicles. Following the impact, massive amounts of currency notes were scattered across the crash site, leading to chaotic scenes as locals attempted to collect the money. Police had to intervene to disperse the crowds amidst the wreckage and ongoing rescue operations. All flight operations at La Paz airport have been suspended following the incident on February 28, 2026. Authorities have launched a high-level probe to determine the cause of the engine failure or technical snag