അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒകബോര്‍ 19ന് ആയിരുന്നു അഹമ്മദാബാദിനെ ഞെട്ടിച്ച വിമാനപകടം ഉണ്ടായത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ AI 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 133 പേരാണ് അന്ന് മരിച്ചത്. അപകടത്തിൽപ്പെട്ട് ബോയിങ് 737-200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്.
Read Also: അപകടത്തിന് മുമ്പ് മുന്നറിയിപ്പ് നൽകി കോപൈലറ്റ്, പിന്നാലെ വിമാനം തീഗോളമായി; നടുക്കം
ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം. എയര്‍ ഇന്ത്യയുടെ ഐ.എക്‌സ് 344 ദുബായ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. 65 വര്‍ഷത്തിനിടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായതായാണ് വിവരം. ഏകദേശം 1449 പേര്‍ ഇതുവരെ മരിച്ചതായി കണക്കുകള്‍ പറയുന്നു.
അതേ സമയം അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 110 പേര്‍ മരിച്ചതായി ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 40 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്.ഇന്ന് ഉച്ചയ്ക്ക് 1.38നാണ് അപകടം.
ടേക്ക് ഓഫിനിടെ പാര്‍പ്പിടമേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. ആശുപത്രിക്കു മുകളിലേക്കാണ് വിമാനം വീണത്. തകര്‍ന്നത് ലണ്ടന്‍ ഗാറ്റ്‌വിക് എയര്‍ ഇന്ത്യ 171 ഡ്രീംലൈനര്‍. രണ്ടു മലയാളികളുടെ പേര് യാത്രാപ്പട്ടികയിലുണ്ട്. ഇന്ത്യക്കാര്‍ 169, ബ്രിട്ടിഷ് 53, പോര്‍ച്ചുഗീസ് 7, കാനഡ 1, 13 കുട്ടികള്‍, രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍. അന്വേഷണങ്ങള്‍ക്ക് വിളിക്കാം: 18005691444. വിമാനം ടേക് ഓഫ് ചെയ്ത ഉടന്‍ താഴുന്നതും വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. 800 അടി മാത്രമാണ് വിമാനം ഉയര്‍ന്നത് . അപായസന്ദേശം എടിസിക്ക് ലഭിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമാനാപകടത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയുമായും, ആഭ്യന്തര മന്ത്രിയുമായും, പോലീസ് കമ്മീഷണറുമായും സംസാരിച്ചു. വേണ്ട സഹായം നൽകുമെന്ന് ഉറപ്പ് നൽകി. നിരവധി യാത്രക്കാര്‍ക്ക് പരുക്കെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിനോദ് വിശ്വനാഥന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.