AI Generated Image

AI Generated Image

TOPICS COVERED

 13കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച 34കാരന്‍ പിടിയിലായി. അഹമ്മദാബാദ് വത്വ മേഖലയിലാണ് സംഭവം. വിവാഹിതനും നാലു കുഞ്ഞുങ്ങളുടെ പിതാവുമായ ഇംതിയാസ് ഷെയ്ഖ് ആണ് പിടിയിലായത്. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീടിന്‍റെ അയല്‍പക്കത്താണ് ഇംതിയാസും കുടുംബവും താമസിക്കുന്നത്.

തന്‍റെ വീട്ടില്‍ ആരുമില്ലെന്നും ഒരു ഗ്ലാസ് ചായയിടാനായി മകളെയൊന്ന് തന്‍റെ വീട്ടിലേക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഇംതിയാസ് പെണ്‍കുട്ടിയുടെ അമ്മയ്ക്കരികിലെത്തി. ഇംതിയാസിനെക്കുറിച്ച് സംശയങ്ങളൊന്നുമില്ലാത്ത യുവതി മകളെ അയാളുടെ കൂടെവിടുകയും ചായ തയാറാക്കി കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇംതിയാസിന്‍റെ വീട്ടിലെത്തിയ കുട്ടി ചായ തയാറാക്കി. പിന്നാലെ ഇംതിയാസ് കുട്ടിയെ പലഹാരങ്ങള്‍ വാങ്ങാനായി സമീപത്തെ കടയിലേക്ക് പറ‍ഞ്ഞുവിട്ടു.

തിരിച്ചുവന്നയുടന്‍ വീടിനുള്ളില്‍വച്ച് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. ഈ സംഭവം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇയാള്‍ കുട്ടിയോട് പറഞ്ഞു.

ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി വീട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെ അമ്മ ഇംതിയാസിന്‍റെ വീട്ടിലെത്തി കുഞ്ഞിനെ തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ അന്ന് സംഭവത്തെക്കുറിച്ച് കുട്ടിയൊന്നും തന്നെ അമ്മയോട് വെളിപ്പെടുത്തിയില്ല, തൊട്ടടുത്ത ദിവസം അമ്മയ്ക്ക് കാര്യങ്ങള്‍ വിവരിച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പിറ്റേ ദിവസം കുട്ടിയുടെ കുടുംബം വത്വ സ്റ്റേഷനിലെത്തി ഇംതിയാസിനെതിരെ പരാതി നല്‍കി. പൊലീസെത്തി പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

 

 

 

Ahmedabad Man Arrested for Minor's Rape:

A 34-year-old man has been apprehended in Ahmedabad for raping a 13-year-old girl. The incident involved the accused, Imtiyaz Sheikh, luring the minor to his home under the guise of making tea. He then assaulted her and threatened her into silence, with the crime coming to light when the girl confided in her mother the following day.