പ്രതീകാത്മക ചിത്രം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്ഐ അറസ്റ്റില്‍. കണ്ണൂര്‍ പരിയാരത്താണ് സംഭവം. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അയല്‍വാസിയായ 11കാരിയെ പീഡിപ്പിച്ച കേസിലാണ് മുന്‍ നിയമപാലകന്‍ കൂടിയായ പ്രതി പിടിയിലായത്. 62കാരനായ എസ്ഐ അയല്‍ക്കാരിയായ പെണ്‍കുട്ടിയോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
വീട്ടിലെത്തിയ ഉടന്‍ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. തിരിച്ച് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും പിന്നാലെ വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.