Image Credit:X

Image Credit:X

  • പൊലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ കാല്‍മുട്ടിന് താഴെ വെടിയുതിര്‍ത്താണ് കീഴ്പ്പെടുത്തിയത്. പൊലീസുകാരന്‍റെ തോക്ക് തട്ടിപ്പറിച്ച് പ്രതി നടത്തിയ അക്രമത്തില്‍ കോണ്‍സ്റ്റബിളിനും വെടിയേറ്റു

രാത്രിയില്‍ ഫ്ലാറ്റിന്‍റെ ടെറസില്‍ സുഹൃത്തിനോട് ഫോണില്‍ സംസാരിച്ചു നിന്ന യുവതിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത് സെക്യൂരിറ്റി ജീവനക്കാരന്‍. അഹമ്മദാബാദില്‍ ഇന്‍റീരിയര്‍ ഡിസൈനിങ് പഠിക്കാനെത്തിയ 23കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഫ്ളാറ്റിലെ സെക്യൂരിറ്റിയായ ധരംസിങിനെ സംഭവവുമായി ബന്ധപ്പെട്ട്  പൊലീസ് അറസ്റ്റ് ചെയ്തു. Also Read: ‘ഭര്‍ത്താവിനെ വീട്ടില്‍വച്ച് തീര്‍ക്കണ്ട, റോഡപകടമാക്കാം’; കുറിയര്‍ ജീവനക്കാരനുമായി ഭാര്യയുടെ ചാറ്റ്, പരാതി

ശനിയാഴ്ച രാത്രി ഒന്‍പത് മണിയോട് അടുക്കുന്ന സമയം ഫ്ലാറ്റിന്‍റെ ടെറസില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്നു യുവതി. ഇതേസമയത്ത് ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ധരം സിങും ടെറസിലേക്ക് എത്തി. ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായതോടെ യുവതി താഴേക്ക് ഇറങ്ങാന്‍ ശ്രമിച്ചു. തടഞ്ഞ് നിര്‍ത്തിയ ധരം സിങ് തനിക്ക് വഴങ്ങണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. എതിര്‍ത്തതോടെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ടെറസില്‍ കിടന്ന കയറെടുത്ത് യുവതിയെ കെട്ടിയിട്ട ശേഷം ക്രൂരമായി പീഡിപ്പിച്ചു. 

ഒരുമണിക്കൂറോളം ഉപദ്രവിച്ച ശേഷം ധരം സിങ് ടെറസിലേക്കുള്ള വാതില്‍ പുറത്ത് നിന്ന് പൂട്ടി സ്ഥലം വിട്ടു. കെട്ടഴിച്ച് ടെറസില്‍ നിന്നും താഴേക്കിറങ്ങാന്‍ നോക്കിയപ്പോഴാണ് വാതില്‍ പൂട്ടിയിരിക്കുകയാണെന്ന് മനസിലായത്. തുടര്‍ന്ന് ഉറക്കെ നിലവിളിച്ച് ആളുകളെ കൂട്ടുകയായിരുന്നു. അയല്‍വാസികളെത്തിയാണ് യുവതിയെ രക്ഷപെടുത്തിയത്. കഴുത്തില്‍ കയര്‍ ഉരഞ്ഞ് സാരമായ പരുക്കും യുവതിക്കേറ്റിട്ടുണ്ട്. 

കച്ച് സ്വദേശിയായ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പത്ത് ടീമുകളടങ്ങുന്ന സംഘം അന്വേഷണം ഏറ്റെടുത്തു. സംഭവ ദിവസം രാത്രിയില്‍ അഞ്ചാം നില വരെ ലിഫ്റ്റിലെത്തിയ ശേഷം മുകളിലേക്ക് ധരംസിങ് നടന്ന് കയറുന്നതിന്‍റെയും ഒരു മണിക്കൂറിന് ശേഷം തിരികെ ഇറങ്ങിപ്പോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. പ്രദേശത്തെ സിസിടിവി പരിശോധിച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെ എട്ടുമണിയോടെ പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ കാല്‍മുട്ടിന് താഴെ വെടിയുതിര്‍ത്താണ് പൊലീസ് കീഴ്പ്പെടുത്തിയത്. പൊലീസുകാരന്‍റെ തോക്ക് തട്ടിപ്പറിച്ച് പ്രതി നടത്തിയ അക്രമത്തില്‍ കോണ്‍സ്റ്റബിളിനും വെടിയേറ്റു. 'ഇത്തവണത്തേക്ക് ക്ഷമിക്കൂ, ഇനി ചെയ്യില്ലെ'ന്നായിരുന്നു അറസ്റ്റിലായതിന് പിന്നാലെ പ്രതിയുടെ കുറ്റസമ്മതം. 

ENGLISH SUMMARY:

A security guard named Dharam Singh has been arrested in Ahmedabad for brutally assaulting and raping a 23-year-old interior design student on an apartment terrace. The victim, who was making a phone call on Saturday night, was cornered, beaten, and tied up with a rope after her phone died. Following the attack, the accused locked the terrace door and fled, leaving the injured victim trapped until neighbors rescued her after hearing her screams. Police apprehended the suspect after tracking CCTV footage, and he was subsequently wounded and captured in a police encounter while attempting to escape.