AI Generated Image
രോഗം ബാധിച്ചാല്‍ ശരീരം മുന്നറിയിപ്പ് നല്‍കുന്നത് പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ്. നിസ്സാരമായ ചില ലക്ഷണങ്ങള്‍ നമ്മള്‍ സൗകര്യപൂര്‍വം അഗവണിക്കുകയും ചെയ്യും. അതമൂലം നമ്മള്‍ ചെന്നെത്തുന്നത് ഗുരുതരരോഗങ്ങളിലേക്കായിരിക്കും.
ഈയിടെ ഉനൈസ എന്ന യുവതി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഇത്തരത്തില്‍ ഒരു സംഭവമാണ്. കണ്ണിന് വളരെ ചെറിയ ഒരു പ്രശ്നവുമായാണ് ഡോക്ടറെ കാണാന്‍ പോയത്. പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ ഞെട്ടി. പ്രശ്നം കണ്ണിനായിരുന്നില്ല വൃക്കയ്ക്കായിരുന്നു. അത് പിന്നീട് അവരുടെ ജീവിതത്തെതന്നെ മാറ്റി മറിച്ചു.
ചെറുതായി കാഴ്ച മങ്ങുക, കണ്ണില്‍ കഠിനമായ ഭാരം അനുഭവപ്പെടുക, കണ്ണിന് ചുറ്റും ചെറിയ രീതിയില്‍ തടിപ്പ് അനുഭവപ്പെടുക തുടങ്ങിയവയായിരുന്നു യുവതിക്ക് ആദ്യം ഉണ്ടായ ലക്ഷണങ്ങള്‍. ഒരു പവര്‍ ഗ്ലാസ് വച്ചാല്‍ തീരാവുന്ന പ്രശ്നമായിരിക്കാം എന്നാണ് കരുതിയത് . അതനുസരിച്ച് ഒരു ഒഫ്താല്‍മോളജിസ്റ്റിനെ കണ്ടു. പക്ഷേ ഗുരുതരമായ വൃക്കരോഗമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.
തന്‍റെ വൃക്കയുടെ പ്രവര്‍ത്തനം നിലച്ചു തുടങ്ങിയിരിക്കുന്നു എന്ന് ഡോക്ടര്‍ ആദ്യം പറഞ്ഞപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ സമയം എടുത്തു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആശുപത്രിയില്‍ അഡ്മിറ്റായി. രക്തപരിശോധന, സ്കാനിങ് എല്ലാ കഴിഞ്ഞപ്പോഴേക്കും രോഗത്തിന്‍റെ കാര്യത്തില്‍ തീരുമാനമായി . ക്രോണിക് കിഡ്നി ഡിസീസ് സർവൈവർ എന്നാണ് ഉനൈസ ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ അവസ്ഥയെ പിന്നീട് വിശേഷിപ്പിച്ചത്.
വൃക്കരോഗവുവായി ബന്ധപ്പെട്ട പ്രധാന ലക്ഷണങ്ങള്‍ ഒന്നു ശ്രദ്ധിക്കുന്നത് ഈ ഘട്ടത്തില്‍ നന്നായിരിക്കും. കണ്ണുമായി ഈ രോഗവസ്ഥയ്ക്ക് അഭേദ്യബന്ധമുണ്ട്. വിദഗ്ദര്‍ പറയുന്നത് അനുസരിച്ച് കണ്ണിന് ചുറ്റും ഉണ്ടാകുന്ന തടിപ്പ്, കണ്ണിന് ഭാരം തോന്നുന്ന അവസ്ഥ, കാഴ്ച മങ്ങല്‍ എന്നിവ വൃക്ക രോഗങ്ങളുടെ ലക്ഷണമാകാം. ഇത് കൂടാതെ കടുത്ത ക്ഷീണം, ശരീത്തില്‍ ഉണ്ടാക്കുന്ന ചൊറിച്ചല്‍ , വരണ്ട ചര്‍മ്മം, വിളര്‍ച്ച. ശരീരഭഗളിലെ നീര്‍ക്കെട്ട് എന്നിവയും വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടന്ന് വിദഗ്ദ സഹായം തേടേണ്ടതാണ്.