നിത്യജീവിതത്തില്‍ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പല കൈകളിലൂടെ മാറി വരുന്ന ഈ നോട്ടുകള്‍ എത്രത്തോളം വൃത്തിഹീനമാണെന്ന് ചിന്തിച്ചിട്ടുണ്ടോ.. ആരോഗ്യത്തിന് അപകടകരമാകുന്ന നിരവധി ബാക്ടീരിയകളാണ് ഈ നോട്ടുകളില്‍ ഉള്ളത്.
ഭക്ഷണാവശിഷ്ടങ്ങള്‍, കൈയിലെ വിയര്‍പ്പ് തുടങ്ങിയവ നോട്ടില്‍ പുരളാറുണ്ട്. ക്രമേണെ അത് ബാക്ടീരിയകള്‍ക്ക് താമസിക്കാന്‍ പറ്റിയ ഇടമായി മാറും. ഇത്തരത്തില്‍ കൈമാറി വരുന്നതിനാല്‍ത്തന്നെ നാണയങ്ങളും അത്ര സുരക്ഷിതമല്ല.
കടകളിൽ പണം നൽകിയാലോ ബാക്കി പണം വാങ്ങിയാലോ, അതിനുശേഷം മുഖത്തോ മൂക്കിലോ വായയിലോ തൊടുന്നതിന് മുൻപ് കൈകൾ സോപ്പിട്ട് കഴുകുന്നതാണ് നല്ലത് അല്ലെങ്കില്‍ നോട്ടുകളിലോ ബാക്ടീരിയകള്‍ നമ്മുടെ ശരീരത്തിലേക്കെത്താന്‍ സാധ്യതയുണ്ട്.
പല രോഗാണുക്കളും ഗുരുതരമായ ഉപദ്രവകാരികളല്ലെങ്കിലും രോഗങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും. ഒരു കറന്‍സി നോട്ട് ആയിരക്കണക്കിന് കൈകളിലൂടെയാണ് കടന്നുപോകുന്നത്. ഇങ്ങനെ ഓരോ കൈമാറ്റത്തിലും രോഗാണുക്കളും കൈമാറപ്പെടുന്നുണ്ട്.
പനി, വയറിളക്കം, ചർമ്മരോഗങ്ങൾ എന്നിവ പടരാൻ അഴുക്കുപിടിച്ച പണം കാരണമാകാറുണ്ട്. നോട്ടുകള്‍ നിര്‍മ്മിക്കാന്‍ കോട്ടനുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇത്തരം നോട്ടുകളിൽ ഈർപ്പവും അഴുക്കും ബാക്ടീരിയകളും വേഗത്തിൽ പിടിച്ചുനിൽക്കും. നോട്ടുകൾ എണ്ണുമ്പോൾ വിരലിൽ ഉമിനീർ തൊടുന്ന ശീലം പലർക്കുമുണ്ട് അതും ഇത്തരത്തില്‍ സൂക്ഷമാണുക്കള്‍ പടരാന്‍ കാരണമാകും.