telengana-death
  • രാത്രി ഭക്ഷണം കഴിച്ച ശേഷം വീടിന്റെ പുറത്ത് നടക്കുന്നതിനിടെ അക്ഷിത പെട്ടെന്ന് കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

യുഎസില്‍ രാത്രി നടക്കാനിറങ്ങിയ തെലങ്കാന സ്വദേശി കുഴഞ്ഞുവീണു മരിച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ വ്യവസായിയായ നള്ളമാല ആനന്ദിന്റെ മകള്‍ അക്ഷിത(25)യാണ് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Also Read: ഷിന്‍ഡെ 500 കോടി വാങ്ങി'യെന്ന് ഓഡിയോ; അന്വേഷണം പ്രഖ്യാപിച്ച് ഫഡ്നാവിസ്; മഹാരാഷ്ട്രയില്‍ സഖ്യം തകരുന്നു

രാത്രി ഭക്ഷണം കഴിച്ച ശേഷം വീടിന്‍റെ പുറത്ത് നടക്കുന്നതിനിടെയാണ് അക്ഷിത പെട്ടെന്ന് കുഴഞ്ഞുവീണത്. അല്‍പനേരം കഴിഞ്ഞ് പുറത്തെത്തിയ സഹോദരന്‍ അക്ഷയ് ആണ് അക്ഷിതയെ അബോധാവസ്ഥയില്‍ തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: പുതു തന്ത്രവുമായി പ്രതിപക്ഷം; ഗ്യാനേഷ്​കുമാര്‍ പുറത്തേക്ക്? നയം വ്യക്തമാക്കി ലോക്സഭാ സ്പീക്കര്‍ 

അടുത്തിടെ സയന്‍സില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ അക്ഷിതയ്ക്ക് ജോലി ലഭിച്ചിരുന്നു. പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് മരണം തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് അക്ഷിതയുടെ കുടുംബം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്താനുള്ള നടപടികള്‍ ആരംഭിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

Telangana Woman Dies After Collapsing During a Walk in New York:

Akshitha (25), daughter of prominent Telangana businessman Nallamala Anand, died after collapsing while walking outside her home in Albany, New York, following dinner. Her brother, Akshay, found her unconscious on the ground and rushed her to a hospital, but doctors could not save her. Preliminary reports suggest cardiac arrest as the cause of death. Akshitha had recently completed her Master of Science degree and secured a job, and her family in Khammam district, Telangana, has begun arrangements to bring her body back to India for the funeral