മറാത്ത സംവരണ പ്രക്ഷോഭ നായകന്‍ മനോജ് ജരാങ്കെ പാട്ടീലിനൊപ്പം ഏക്​നാഥ് ഷിന്‍ഡെ (ഫയല്‍ ചിത്രം: PTI)

മറാത്ത സംവരണ പ്രക്ഷോഭ നായകന്‍ മനോജ് ജരാങ്കെ പാട്ടീലിനൊപ്പം ഏക്​നാഥ് ഷിന്‍ഡെ (ഫയല്‍ ചിത്രം: PTI)

  • 'നിങ്ങളെ വിശ്വസിച്ചാണ് ഷിന്‍ഡെ സഖ്യത്തിലേര്‍പ്പെട്ടത്. ഇപ്പോള്‍ പക്ഷേ നിങ്ങള്‍ ഇപ്പോള്‍ ഷിന്‍െഡയെ ഭയക്കുന്നു. ബിജെപിയിലെ ആരെങ്കിലും ഷിന്‍ഡെയെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നുണ്ടോ? ഷിന്‍ഡെയെ പിന്നില്‍ നിന്ന് കുത്താനാണോ ശ്രമം? അതാണോ ഉപമുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശങ്ങളുടെ ലക്ഷ്യം?'

മഹാരാഷ്ട്രയില്‍ ബിജെപി–ശിവസേന സഖ്യത്തില്‍ ഉലച്ചില്‍. മറാഠ സംവരണ പ്രക്ഷോഭ നായകന്‍ മനോജ് ജരാങ്കെ പാട്ടീലിനെ നിലയ്ക്ക് നിര്‍ത്താന്‍ നിലവില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ ഏക്നാഥ് ഷിന്‍ഡെ  ബിജെപിയില്‍ നിന്ന് 500 കോടി രൂപവാങ്ങിയെന്ന ശബ്ദ സന്ദേശത്തില്‍ ദേവേന്ദ്ര ഫട്നാവിസ് ഫൊറന്‍സിക് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊട്ടിത്തെറി. രണ്ടര വര്‍ഷത്തിന് ശേഷം ഇത്തരമൊരു ശബ്ദ സന്ദേശം വ്യാപകമായി പ്രചരിക്കാന്‍ കാരണമെന്തെന്ന് അറിയേണ്ടതുണ്ടെന്നായിരുന്നു അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞത്. ഒട്ടേറെ ബിജെപി നേതാക്കളുടെ പേരുകള്‍ ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാമെന്നും ഓഡിയോ സന്ദേശത്തിന് പിന്നില്‍ ബിജെപി തന്നെയാണെന്ന് സംശയിക്കുന്നുവെന്നും ശിവസേന നേതാക്കള്‍ തുറന്നടിച്ചു. ഷിന്‍ഡെയുടെ ജനപ്രീതിയില്‍ അസ്വസ്ഥരായ ചിലരാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്ന് സംശയിക്കുന്നുവെന്നും ശിവസേന നേതാവ് രാംദാസ് കദം ആരോപിച്ചു. Also Read:'മെറ്റ' ഗ്ലാസ് വച്ച് ഡികെയെയും സതീശനെയും കാണാനെത്തിയ ആ വ്യവസായി ആര്? 'സ്റ്റിങ് ഓപ്പറേഷന്‍' വിവാദം

2023 സെപ്റ്റംബറില്‍ ഒരു ഗ്ലാസ് പഴച്ചാറ് മറാത്ത സംവരണ സമര നേതാവ് മനോജ് പാട്ടീലിന് നല്‍കിയാണ് 17 ദിവസം നീണ്ട നിരാഹാര സത്യഗ്രഹം ഏക്നാഥ് ഷിന്‍ഡെ അവസാനിപ്പിച്ചത്. മറാത്ത സമുദായത്തിന് നീതി നല്‍കാന്‍ ഷിന്‍ഡേയ്ക്ക് മാത്രമേ കഴിയുള്ളൂവെന്ന് സമരം അവസാനിപ്പിച്ച് പാട്ടീലും പ്രഖ്യാപിച്ചു. എന്നാലിതാ മൂന്ന് വര്‍ഷത്തിനിപ്പുറം തന്നെ പണം നല്‍കി നിശബ്ദനാക്കാന്‍ ശ്രമിച്ചുവെന്നാണ് പാട്ടീല്‍ പറയുന്നത്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ തനിക്ക് 500 കോടി ലഭിച്ചുവെന്ന് ബിജെപി നേതാക്കളോട് ഷിന്‍ഡെ തുറന്ന് പറഞ്ഞുവെന്നും പാട്ടീല്‍ ആരോപിക്കുന്നു. ഇത് സാധൂകരിക്കുന്നതെന്ന നിലയിലാണ് പാട്ടീല്‍ വിവാദ ഓഡിയോയും പുറത്തുവിട്ടത്. ദസറയോട് അനുബന്ധിച്ച് 20ന് ബീഡില്‍ നടന്ന റാലിയിലാണ് 500 കോടി ആരോപണം ഉയര്‍ത്തിയത്. Read More: ഉത്തര്‍പ്രദേശ് പിടിക്കാന്‍ ചൂടന്‍ ചര്‍ച്ച; 170 സീറ്റില്‍ കണ്ണുവച്ച് കോണ്‍ഗ്രസ്; എസ്.പി വഴങ്ങുമോ?

ശബ്ദ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ഷിന്‍ഡെയെ താറടിച്ച് കാണിക്കാനാണ് ഇപ്പോള്‍ ഇത്തരമൊരു ആരോപണം ഉയര്‍ത്തിവിടുന്നതെന്നും നീതിപൂര്‍വമായ അന്വേഷണം വേണമെന്നും ശിവസേന ആവശ്യപ്പെട്ടു. 'നിങ്ങളെ വിശ്വസിച്ചാണ് ഷിന്‍ഡെ സഖ്യത്തിലേര്‍പ്പെട്ടത്. ഇപ്പോള്‍ പക്ഷേ നിങ്ങള്‍ ഇപ്പോള്‍ ഷിന്‍ഡെയെ ഭയക്കുന്നു. ബിജെപിയിലെ ആരെങ്കിലും ഷിന്‍ഡെയെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നുണ്ടോ? ഷിന്‍ഡെയെ പിന്നില്‍ നിന്ന് കുത്താനാണോ ശ്രമം? അതാണോ ഉപമുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശങ്ങളുടെ ലക്ഷ്യം?' കദം ചോദ്യമുയര്‍ത്തുന്നു. 

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പുറമെ, പട്ടേലിനൊപ്പം പ്രവീണ്‍ ധരേക്കറുള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങളും കദം പുറത്തുവിട്ടു. എന്നാല്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ പൊതുവിടത്തില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്നത് മഹായൂതി സഖ്യത്തെ തകര്‍ക്കാനെ ഉപകരിക്കൂവെന്നും ശിവസേന നേതാക്കള്‍ അത്തരം ശ്രമങ്ങളില്‍ നിന്ന് പിന്തിരിയണമെന്നുമായിരുന്നു ബിജെപി നേതാക്കളുടെ മറുപടി. ഓഡിയോ ക്ലിപ്പിന് പിന്നില്‍ ബിജെപിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശിവസേന നേതാക്കള്‍ ശ്രമിക്കുന്നതെന്നും ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും പ്രവീണ്‍ ധരേക്കര്‍ പറഞ്ഞു. 'സര്‍ക്കാരിന്‍റെ ഭാഗമായുള്ള സഖ്യത്തിന്‍റെ ഭാഗമാണ് ഷിന്‍ഡെയും കദമും അങ്ങനെയിരിക്കെ സ്വന്തം സഖ്യകക്ഷിക്കെതിരെ പരസ്യമായി ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത് ഭൂഷണമല്ല. ഇത് അനുവദിക്കാനും കഴിയില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

A political controversy has erupted within Maharashtra’s ruling BJP–Shiv Sena alliance after an audio clip alleged that Deputy Chief Minister Eknath Shinde received ₹500 crore from the BJP to rein in Maratha reservation activist Manoj Jarange Patil during the 2024 reservation agitation. Chief Minister Devendra Fadnavis has ordered a forensic investigation to establish the authenticity of the audio and determine why it resurfaced after two and a half years. Shiv Sena leaders, including Ramdas Kadam, have questioned whether elements within the BJP are attempting to undermine Shinde, while Jarange Patil has said the allegation is intended to discredit his reservation movement.