AI Generated Image
38കാരിയായ വിവാഹിതയെ ആണ്സുഹൃത്ത് കൊലപ്പെടുത്തിയതായി റിപ്പോര്ട്ട്. ഭര്ത്താവിനും 11ഉം 13ഉം വയസുള്ള രണ്ട് പെണ്മക്കള്ക്കുമൊപ്പം താമസിക്കുകയായിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില് 33കാരനായ ആണ്സുഹൃത്ത് ജാവേദ് ഷെയിഖ് ഷാഹിദ് മന്യാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഈ മാസം 17വരെ പൊലീസ് കസ്റ്റഡിയില് വിട്ടു.
Also Read: വലപ്പാട് ബീച്ചില് ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്നു; ഭര്ത്താവ് ഗുരുതരാവസ്ഥയില്
പതിനഞ്ച് വര്ഷത്തോളമായി യുവതിയുമായി പരിചയമുള്ള പ്രതി നാഗ്പൂരില് എസി ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. ഇവര് തമ്മില് പ്രണയത്തിലായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില് കണ്ടെത്തി. വിവാഹിതനായ ജാവേദിനോട് തന്നെ വിവാഹം കഴിക്കാന് യുവതി നിര്ബന്ധിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
ഭര്ത്താവും മക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് ജാവേദ് യുവതിയുെട വീട്ടിലെത്തിയത്. വിവാഹത്തിന്റെ പേരില് ഇരുവരും തമ്മില് തര്ക്കം ഉണ്ടായതായും പ്രതി ഭാരമുള്ള വസ്തുകൊണ്ട് യുവതിയുടെ തലയ്ക്കടിച്ചതായും പൊലീസ് കണ്ടെത്തി. വീട്ടില് നിന്നും കടന്നുകളയും മുന്പ് ഇയാള് മുറിയിലെ ഹീറ്റർ ഉപയോഗിച്ച് യുവതിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതായും പൊലീസ് പറയുന്നു.
കൊലപാതകം നടന്ന ഞായറാഴ്ച രാത്രിയോടെ ഇയാള് ട്രെയിനില് കയറി ജൽഗാവിലേക്ക് പോയി. പിറ്റേ ദിവസം രാവിലെ ബന്ധുവീട്ടില് നിന്നും തിരിച്ചെത്തിയ മക്കളാണ് യുവതിയെ മരിച്ച നിലയില് കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് യുവതി മരിച്ചതെന്ന സംശയത്തിലായിരുന്നു കുടുംബം. എന്നാല് പ്രാഥമിക മെഡിക്കല് പരിശോധനയിലാണ് തലയ്ക്കേറ്റ മാരകമായ പ്രഹരമാണ് മരണത്തിനു കാരണമെന്ന് ബോധ്യമായത്. ചൊവ്വാഴ്ചയോടെയാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്.