പുലര്ച്ചെ ഒന്നരയോടെ വീട്ടില് നിന്നും നിലവിളി. ഭാര്യയേയും കുഞ്ഞിനേയും കഴുത്തറുത്ത് കൊന്നു
തൃശൂര് വലപ്പാട് ബീച്ചില് ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്നു. കഴുത്തുമുറിച്ച ഭര്ത്താവ് വിജേഷ് ഗുരുതരാവസ്ഥയില്. ഇന്ന് പുലര്ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്.
ഭാര്യ വിസ്മയ (30), മകന് നാലര വയസുകാരനായ ദക്ഷിണ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് വിജേഷ് ജീവനൊടുക്കാന് ശ്രമിക്കുകയായിരുന്നു. വിസ്മയയുടെ കരച്ചില് കേട്ട് സഹോദരന് വാതില് തള്ളിത്തുറന്നപ്പോഴാണ് തറയില് ചോരയില് കുളിച്ചു കിടക്കുന്ന നിലയില് യുവതിയെ കണ്ടത്. ഉടന് തന്നെ കുഞ്ഞിനേയും അമ്മയേയും ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്ന പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂര് ഡിവൈഎസ്പിയുടെ നേതൃത്വത്തില് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Thrissur Double Murder: Wife and 4-Year-Old Son Killed at Valappad Beach:
A woman and her four-and-a-half-year-old son were allegedly murdered by the woman's husband at Valappad Beach in Thrissur, Kerala, in the early hours of Thursday. The victims, identified as Vismaya, 30, and her son Dakshin, were reportedly killed by having their throats slit at around 1:30 am. The husband, identified as Vijesh, allegedly attempted suicide by slitting his own throat and is in critical condition. Police suspect a family dispute may have led to the incident, and an investigation has been launched under the leadership of the Kodungallur Deputy Superintendent of Police