rahul-nsui-protest
  • ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്നും പ്രതിഷേധം . നിര്‍ണായക ഹര്‍ജികള്‍ സുപ്രീം കോടതിയില്‍

തിരഞ്ഞെടുപ്പ് കമ്മിഷനിലെ ക്രമക്കേടുകള്‍ ചോദ്യംചെയ്ത് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. എസ്.ഐ.ആര്‍ പ്രക്രിയ പരിശോധിക്കുക,  നിയമവിരുദ്ധമായ തീരുമാനങ്ങൾ റദ്ദാക്കുക, ചട്ടലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർജി. ഹര്‍ജിയില്‍ അന്തിമ തീർപ്പാകുംവരെ എസ്ഐആർ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെടുന്നു.   

Also Read: 'മന്ത്രിമാരുള്‍പ്പടെ 25 എംഎല്‍എമാര്‍ ബിജെപിയിലേക്ക്'; 'കൊണ്ടുപൊയ്​ക്കോ'; പരിഹസിച്ച് ഡി.കെ

സുപ്രീം കോടതിയിലേക്കുള്ള പ്രതിഷേധ  മാര്‍ച്ചിനിടെ തിങ്കളാഴ്ചയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. പ്രതിഷേധങ്ങള്‍ക്കുനേരെയുള്ള പൊലീസ് നടപടികള്‍ക്കെതിരായ കോടതിയലക്ഷ്യ ഹർജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എം.എ.ബേബി, എ.എ.റഹീം എം.പി തുടങ്ങിയവരുടെ ഹര്‍ജികളാണ് പരിഗണിക്കുക. കോടതിയലക്ഷ്യ ഹർജികളിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടും പൊലീസ് കമ്മീഷണറോടും DMRC–യോടും മറുപടി തേടിയിരുന്നു. 

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം പലവഴിക്ക് തുടരുകയാണ് കോൺഗ്രസ്. NSU, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിന്റെ വിവിധയിടങ്ങളിലായി ഇന്നും പ്രതിഷേധിക്കും. ജന്തർമന്തർ സമരഭൂമിയായി തുടരണമെന്നാവശ്യപ്പെട്ട് ഉള്ള പ്രതിഷേധവും തുടരുകയാണ്. കൊണോട്ട് പ്ലേസിലെ പ്രതിഷേധത്തിൽ കസ്റ്റഡിയിലെടുത്ത മലയാളി വിദ്യാർഥി ആതിര ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചെന്ന പരാതിയിലും പ്രതിഷേധം തുടരുകയാണ്. 

പാർലമെൻറ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഇന്ന് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാൻ ആണ് ഒരുക്കം. ഇന്നലെ NSU അധ്യക്ഷൻ വിനോജ് ജാഖറിന്റെ സാന്നിധ്യത്തിൽ സ്റ്റേഷനിൽ പ്രതിഷേധം നടന്നെങ്കിലും കേസെടുക്കുമെന്ന് DCP നൽകിയ ഉറപ്പിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്നും തുടർ നടപടിക്കായി ആതിര  അടക്കമുള്ളവർ സ്റ്റേഷനിൽ എത്തും.

ക്രോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നാളെ ഡൽഹിയിൽ ദേശീയപതാകയേന്തി പ്രതിഷേധിക്കും. കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വൈകുന്നേരം അഞ്ചുമണിക്കാണ് പ്രതിഷേധം. തുടർപ്രതിഷേധങ്ങളിലും സിജെപി ഇടത് പാർട്ടികളുടെ പിന്തുണ തേടി. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്, ഐസയുടെ ദേശീയ പ്രസിഡന്റ്‌ നേഹ, എഐഎസ്എഫ് നേതാവ് വിരാജ്, സുപ്രീംകോടതി അഭിഭാഷകരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, നടൻ പ്രകാശ് രാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും. 

ജുഡീഷ്യൽ കസ്റ്റഡിയിലായി തിഹാർ ജയിലിൽ കഴിയുന്ന സൗരവ് ദാസ്, അശുതോഷ് റംങ്ക എന്നിവരെ വിട്ടയയ്ക്കണം എന്ന് സിജെപി ആവശ്യപ്പെട്ടു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇടത് യുവജന-വിദ്യാർഥി സംഘടനകൾ ഇന്നും പ്രതിഷേധിക്കും. എസ്ഐആറിനെതിരെയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും തമിഴ്നാട്ടിലെ ഇന്ത്യ സഖ്യ പാർട്ടികളുടെ പ്രതിഷേധ യോഗം ഇന്ന് നടക്കും . 

വൈകീട്ട് നാലിനാ ചെന്നൈ എംജിആർ നഗർ മാർക്കറ്റിന് സമീപത്താണ് യോഗം ചേരുന്നത്. പ്രതിഷേധ യോഗത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ടിവികെയും പങ്കെടുക്കും. എസ്ഐആർ വിരുദ്ധ പ്രതിഷേധത്തിന് ആദ്യമായാണ് ടിവികെ എത്തുന്നത്. കോൺഗ്രസ്, മുസ്ലീം ലീഗ്, വിസികെ, എംഡിഎംകെ, ഇടത് പാർട്ടികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. എസ്ഐആറിനും ഗ്യാനേഷ് കുമാറിനുമെതിരായ പ്രതിഷേധങ്ങളിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രതികരിക്കാത്തതിൽ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. 

 

INDIA Bloc’s Plea Against Election Commission Before Supreme Court as Protests Continue:

The Supreme Court will hear a petition filed by Rahul Gandhi and INDIA bloc leaders challenging alleged irregularities in the Election Commission and seeking a review of the Special Intensive Revision (SIR) process, the cancellation of allegedly unlawful decisions, and action against officials responsible for violations. The court will also consider contempt petitions over police action against protesters during a march to the Supreme Court, including petitions filed by M.A. Baby and A.A. Rahim. Meanwhile, Congress, student and youth organisations, and other groups are continuing protests demanding Chief Election Commissioner Gyanesh Kumar’s resignation, opposing the SIR process, and seeking action over alleged police violence against detained protesters, including Malayali student Athira. In Chennai, INDIA bloc parties, including TVK, will join a protest meeting against SIR and Gyanesh Kumar, while the CJPI has announced a separate national flag protest in Delhi and demanded the release of activists held in Tihar Jail