rahul-gandhi-india-gate

ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ കുടുംബത്തോടൊപ്പം ഇന്ത്യാഗേറ്റില്‍ രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം. അങ്കിത ഭണ്ഡാരി കൊലക്കേസിൽ ആരോപണവിേധയനായ ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവര്‍ണറാക്കിയ നടപടി പിന്‍വലിക്കണമെന്നാണ് ആവശ്യം. സമരത്തില്‍ പ്രിയങ്ക ഗാന്ധിയും പങ്കുചേര്‍ന്നു. കൂടുതൽ പ്രവർത്തകർ ഇന്ത്യ ഗേറ്റിലേക്ക് എത്തുകയാണ്. 

ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനെതിരെ ദുഃഖിതരായ കുടുംബം പ്രതിഷേധ പ്രകടനം നടത്തുകയാണ്. അങ്കിത ഭണ്ഡാരി വധക്കേസിൽ സിബിഐ അന്വേഷണം പൂർത്തിയാകുന്നത് വരെ ദുഷ്യന്ത് കുമാറിനെ ഗവർണറായി നിയമിക്കരുതെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കളുടെ സമരം.

ഉത്തരാഖണ്ഡിലെ ഒരു റിസോര്‍ട്ടിലെ ജീവനക്കാരിയായിരുന്ന പത്തൊമ്പതുകാരിയായ അങ്കിത കൊല്ലപ്പെട്ടത് 2022 ലാണ്. 2022 സെപ്റ്റംബർ 18നു കാണാതായ അങ്കിതയുടെ മൃതദേഹം ആറു ദിവസങ്ങൾക്കു ശേഷം ഋഷികേശിനു സമീപം ചീല കനാലിൽനിന്നു കണ്ടെടുത്തുകയായിരുന്നു. 

ENGLISH SUMMARY:

Ankita Bhandari murder case justice demands brought Rahul Gandhi and Priyanka Gandhi to India Gate for a flash protest alongside the grieving family. The family is strongly demanding the revocation of Dushyant Kumar Gautam's appointment as Sikkim Governor pending a full CBI investigation.