ഡല്ഹിയിലെ പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ മാധ്യമപ്രവർത്തകയ്ക്കും മറ്റ് രണ്ടുപേർക്കും എതിരെ കേസ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര് മൂന്നിന് നടന്ന പ്രതിഷേധത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. Read more വനിതാ മാധ്യമപ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം: വിവാദ പൊലീസുകാരന് സ്ഥാനക്കയറ്റം...
കൊണോട്ട് പ്ലേസ് സബ് ഡിവിഷൻ എസിപി വിവേക് ഭഗത് നൽകിയ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപെട്ട തനിക്കെതിരെ പ്രതികൾ ജാതി അധിക്ഷേപം നടത്തുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് തന്റെ മാനസികാരോഗ്യത്തെ ബാധിച്ചെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.
നേരത്തെ, ജന്തര് മന്തറിലെ പ്രതിഷേധത്തിനിടെ എസിപി വിവേക് ഭഗത് തന്നോട് മോശമായി പെരുമാറുകയും ലൈംഗികമായി അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതായി ആരോപിച്ച് വനിതാ മാധ്യമപ്രവർത്തക രംഗത്തുവന്നിരുന്നു. മാധ്യമപ്രവർത്തക ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ എസിപിയുടെ പരാതിയിൽ ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.