Image: @ indiatoday

Image: @ indiatoday

  • 30കാരിയായ നഴ്സ് ജാസ്മിന്‍ ഗില്ലാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് കാട്ടി ബന്ധുവാണ് ഒക്ടോബര്‍ 4ന് പരാതി നല്‍കിയത്. തുടര്‍ന്ന് യുവതിയെക്കുറിച്ച് അന്വേഷിച്ചെത്തിയപ്പോള്‍ കുടിയേറ്റ വിഭാഗം ഉദ്യോഗസ്ഥര്‍ ഭാര്യയെ അറസ്റ്റ് ചെയ്തുകൊണ്ടുപോയെന്നായിരുന്നു ഗുരിന്ദര്‍ പറഞ്ഞത്

ഭാര്യയെ അമേരിക്കൻ കുടിയേറ്റ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച ഇന്ത്യൻ യുവാവ് അറസ്റ്റിൽ. ഇന്ത്യൻ വംശജയായ ഭാര്യയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് 28കാരനായ ഗുരിന്ദർ ഗില്ലിനെ കാലിഫോർണിയ പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read: പുതു തന്ത്രവുമായി പ്രതിപക്ഷം; ഗ്യാനേഷ്​കുമാര്‍ പുറത്തേക്ക്? നയം വ്യക്തമാക്കി ലോക്സഭാ സ്പീക്കര്‍ 

30കാരിയായ നഴ്സ് ജാസ്മിൻ ഗില്ലാണ് കൊല്ലപ്പെട്ടത്. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുവാണ് ഒക്ടോബർ നാലിന് പരാതി നൽകിയത്. തുടർന്ന് യുവതിയെക്കുറിച്ച് അന്വേഷിച്ചെത്തിയ പൊലീസിനോട് ഭാര്യയെ കുടിയേറ്റ വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് കൊണ്ടുപോയെന്നായിരുന്നു ഗുരിന്ദറിന്റെ മൊഴി.

എന്നാൽ, ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസ് പുരോഗമിക്കുകയായിരുന്നെന്നും കുഞ്ഞിന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നെന്നും പൊലീസ് കണ്ടെത്തി. ഗുരിന്ദറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ടപ്പോഴാണ് ജാസ്മിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസിന് വ്യക്തമായത്.

ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഗുരിന്ദർ നൽകിയ മൊഴികളിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്നും സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസ് കണ്ടെത്തി. തുടർന്നാണ് ജാസ്മിന്റെ മൃതദേഹം വീടിന് ഏകദേശം 70 മൈൽ അകലെ എൽ ഡൊറാഡോ കൗണ്ടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

ഒക്ടോബർ 14നാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ഗുരിന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ രണ്ട് വീടുകളിലും പരിശോധന നടത്തി. നിലവിൽ ജാമ്യമില്ലാതെ കസ്റ്റഡിയിലാണ് ഗുരിന്ദർ. ജാസ്മിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനും കുടുംബത്തെ സഹായിക്കാനുമായി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.

എട്ടുമാസം പ്രായമുള്ള മകനെ ഇന്ത്യയിലുള്ള ജാസ്മിന്റെ അമ്മയെ ഏൽപ്പിക്കുന്നതിനും ഗോഫണ്ട്മീ ക്യാംപെയിൻ നടത്തുന്നുണ്ട്. വിവാഹമോചനം നേടി കുഞ്ഞിനൊപ്പം ജീവിക്കാനായിരുന്നു ജാസ്മിന്റെ പോരാട്ടമെന്നും ധനസമാഹരണവുമായി ബന്ധപ്പെട്ട കുറിപ്പിൽ പറയുന്നു.

‘Immigration Officers Took My Wife Away’: Indian-Origin Man Arrested After Wife’s Body Is Found:

Gurinder Gill, a 28-year-old Indian-origin man, has been arrested in California after the charred body of his wife, Jasmine Gill, a 30-year-old nurse, was found buried in El Dorado County. Gurinder allegedly claimed that US immigration officers had taken his wife into custody, but police found inconsistencies in his statements and confirmed that no such arrest had taken place. Investigators also found that the couple were going through divorce proceedings and had a dispute over the custody of their eight-month-old son. Fundraising efforts have been launched to bring Jasmine’s body back to India and help arrange for the child to be cared for by his maternal grandmother