Image: X, AI Enhanced

  • സ്നേഹിച്ചയാള്‍ക്കൊപ്പം പരസ്പര സമ്മതത്തോടെ തുടങ്ങിയ ലൈംഗികബന്ധം കൂട്ടബലാത്സംഗമായി മാറി. അമേരിക്കയിലെ സര്‍വകലാശാല ക്യാംപസില്‍വച്ച് നടന്ന സംഭവം ചര്‍ച്ചയാകുന്നു

കോര്‍നെല്‍ സര്‍വകലാശാല വിദ്യാര്‍ഥിനി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസിന് ഗുരുതരമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രശസ്തമായ സര്‍വലാശാലയില്‍ നടന്ന കൂട്ടബലാത്സംഗക്കേസ് രാജ്യത്ത് വലിയ ചര്‍ച്ചയായി മാറുകയാണ്. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തെന്ന് 20കാരി പറഞ്ഞിട്ടും പൊലീസ് തയാറാക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നിന്നും മൊഴി ഒഴിവാക്കിയതാണ് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 

Also Read: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി

പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ക്രിമിനല്‍ കേസെടുക്കാന്‍ പാകമായ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നുമാണ് ഡിസ്ട്രിക്റ്റ് അറ്റോർണി മാത്യു വാൻ ഹൗട്ടണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ 2024ല്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പെണ്‍കുട്ടി പൊലീസിനു കൈമാറിയിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Also Read: 'ഒമാനി പൈലറ്റ് സ്ത്രീകള്‍ക്ക് കൈകൊടുക്കില്ല, കൂടുതല്‍ സമയവും പ്രാര്‍ഥനയില്‍'

ഒക്ടോബറില്‍ ക്യാംപസിനുള്ളിലെ ചി ഫൈ ഫ്രറ്റേണിറ്റി ഹൗസിൽ വെച്ചാണ് താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായതെന്നും കെറ്റാമൈൻ അടക്കമുള്ള മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷമാണ് ബലാത്സംഗം ചെയ്തതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.  അന്ന് രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയായിരുന്ന താന്‍ നവംബർ 14നാണ് ആദ്യമായി കോർനെൽ ക്യാംപസ് പൊലീസിനെ സമീപിക്കുന്നത്. ഒരു മാസം മുന്‍പുണ്ടായ സംഭവത്തെക്കുറിച്ച് അന്നാണ് പരാതി നല്‍കാനുള്ള മാനസികാവസ്ഥയിലേക്ക് താന്‍ എത്തിയത്. ഫ്രാറ്റേണിറ്റി ഹൗസില്‍വച്ച് കണ്ണ് തുറന്നുപ്പോള്‍ താന്‍ പൂര്‍ണനഗ്നയായിരുന്നു, ചുറ്റും ആണുങ്ങളുടെ ഒരു കൂട്ടമായിരുന്നു, മദ്യവും കെറ്റാമൈനും നല്‍കിയിരുന്നതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. 

താന്‍ സ്നേഹിച്ച ഒരു വ്യക്തിയുമായി പരസ്പര സമ്മതത്തോടെ തുടങ്ങിയ ലൈംഗികബന്ധം ഒരുകൂട്ടം പുരുഷന്‍മാര്‍ ചേര്‍ന്ന് നടത്തിയ പീഡനമായി മാറിയതെങ്ങനെയെന്ന് തനിക്കോര്‍മയില്ലെന്നും ബലാത്സംഗത്തിനിരയായ അവസാനസമയം ഓര്‍മയില്ലെന്നും യുവതി പറയുന്നു. ‘പക്ഷേ 100 ശതമാനം ഉറപ്പോടെ പറയാൻ കഴിയും, ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടു’– പരാതിയില്‍ പറയുന്നു. 

അതേസമയം ആരോപണവിധേയരായ പുരുഷന്‍മാരെല്ലാം ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയാണ് നടന്നതെന്നാണ് വാദിച്ചത്. കേസിനെക്കുറിച്ച് പൊലീസ് തയാറാക്കിയ ആറ് പേജുള്ള റിപ്പോര്‍ട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൊഴി പൂര്‍ണമായി ഒഴിവാക്കി. പൊലീസ് നൽകിയ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസ്ട്രിക്റ്റ് അറ്റോർണി കേസ് തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പെൺകുട്ടിയുമായി കൂടിക്കാഴ്ച നടത്താൻ തയാറാണെന്ന് അറ്റോര്‍ണി വ്യക്തമാക്കി.

'Woke Up Naked': Severe Police Negligence Exposed in Cornell University Gang-Rape Investigation:

A 20-year-old Cornell University student reported being gang-raped at a fraternity house after being drugged with ketamine, but police omitted key details of her statement from their official report. The investigation concluded that there was insufficient evidence for criminal charges, leading District Attorney Matthew Van Houten to drop the case. However, a New York Times report exposed police negligence in handling her testimony, where consensual intimacy allegedly turned into a multi-person assault. Following the revelatory news coverage, the District Attorney expressed willingness to meet with the victim to review the case