കുംഭമേള വൈറൽ പെൺകുട്ടിയ്ക്ക് കോടതിയിൽനിന്ന് ആശ്വാസം. പെൺകുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. മഹേശ്വർ ചീഫ് മുനിസിപ്പൽ ഓഫിസറുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. പെണ്‍കുട്ടിയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പെൺകുട്ടിയുടെ വാദംകൂടി കേട്ട് വീണ്ടും തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. തിരുത്തിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് കാണിക്കാൻ വേണ്ടിയാണ് ജനന സർട്ടിഫിക്കറ്റ് തിരുത്തിയത്. ഇത് സ്വാഭാവിക നീതിക്ക് ലംഘനമെന്നായിരുന്നു പെൺകുട്ടിയുടെ വാദം.
മാർച്ച് 11 നാണ് പെൺകുട്ടി തിരുവനന്തപുരം തമ്പാനൂർ പൊലീസിൽ എത്തുന്നത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു വെന്നായിരുന്നു പരാതി. തനിക്ക് കാമുകനൊപ്പം പോകണമെന്നും പെൺകുട്ടി പറഞ്ഞു. 18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെയാണ് പെൺകുട്ടിയുടെ താല്പര്യപ്രകാരം പൊലീസ് കാമുകനൊപ്പം വിട്ടയക്കുകയാരിന്നു. വിവാഹത്തിന് ഹാജരാക്കിയത് വ്യാജരേഖകളല്ലെന്നും വിവാഹം റജിസ്റ്റര്‍ ചെയ്ത പഞ്ചായത്തിന്റെയും അനുമതി കൊടുത്ത പൊലീസിന്റെയും നടപടികളില്‍ വീഴ്ചയില്ലെന്നുമാണ്കേരള പൊലീസ് പറയുന്നത്.
എന്നാല്‍, അതിനിടെ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായെന്ന് വ്യക്തമാക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ വിവാഹശേഷം റദ്ദാക്കുകയായിരുന്നു. പുതിയ ജനന സര്‍ട്ടിഫിക്കറ്റും നല്കി. തിരുത്തിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് കല്യാണം നടക്കുമ്പോള്‍ പ്രായപൂർത്തിയായിട്ടില്ലായിരുന്നു. ഇതോടെ കല്യാണം വിവാദമായി. തുടര്‍ന്ന് കല്യാണത്തിന് പ്രായമായില്ലെന്ന് പറഞ്ഞ് വിവാഹം കഴിച്ചയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തിലാണ് കല്യാണം രജിസ്റ്റര്‍ ചെയ്തിരുന്നത്.