• ലോഡ്ജില്‍ മുറിയെടുത്ത കമിതാക്കളെ ചതിച്ചത് ക്യൂആര്‍കോഡോ സുഹൃത്തോ?

തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്നും യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രണ്ടാഴ്ച മുന്‍പ് ലഭിച്ച പരാതിയില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. 

Also Read: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി

തിരുപ്പൂര്‍ സ്വദേശിയായ ഗുണശേഖരനും നിലമ്പൂര്‍ സ്വദേശിനിയായ 38കാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇക്കാര്യം ഗുണശേഖരന്റെ ഭാര്യ 27കാരിയായ ദേവിക്കറിയാമായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ 22ന് ഗുണശേഖരനും കാമുകിയും തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. എന്നാല്‍ ലോഡ്ജില്‍ നല്‍കാന്‍ പണം തികഞ്ഞില്ല. ഉടനെ സുഹൃത്ത് പല്‍രാജിന് ലോഡ്ജിന്റെ ക്യുആര്‍കോഡ് അയച്ചുകൊടുത്തു. 

നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഗുണശേഖരനോട് അസൂയ പൂണ്ട പല്‍രാജ് പക്ഷേ അവസരം മുതലാക്കി. ഗുണശേഖരന്റെ ഭാര്യ ദേവിയെ ഇക്കാര്യം അറിയിച്ചു. ദേവി ഉടന്‍ തന്നെ തന്റെ സുഹൃത്ത് തിരുപ്പൂര്‍ സ്വദേശിയായ തോമസിന്റെ സഹായം തേടി. തമിഴ്നാട് പൊലീസില്‍ ചേര്‍ന്ന് പരിശീലനം തുടങ്ങി പാതിവഴിയില്‍ നിര്‍ത്തിയ ആളാണ് തോമസ്. അങ്ങനെ രണ്ടു കാറുകളിലായി തോമസും ദേവിയും പല്‍രാജും സുഹൃത്തുക്കളായ ശങ്കറും രഘുപതിയും തൃശൂരിലെത്തി. 

പൊലീസ് പരിശീലനകാലത്തെ ഐഡി കാര്‍‍‍‍ഡ് ഉപയോഗിച്ച് ലോഡ്ജില്‍ കയറി ഗുണശേഖരനേയും യുവതിയേയും മര്‍ദിച്ച ശേഷം കെട്ടിയിട്ട് കാറില്‍ക്കയറ്റി. ഗുണശേഖരനും ദേവിയും ഒരു കാറിലും യുവതിയുമായി സംഘം മറ്റൊരു കാറിലും കയറി. തുടര്‍ന്ന് സംഘം യുവതിയെ കാറിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പരാതി ലഭിച്ച ശേഷം നടത്തിയ അന്വേഷണത്തില്‍ ദേവി, തിരുപ്പൂര്‍ സ്വദേശിയായ തോമസ്, കോയമ്പത്തൂര്‍ സ്വദേശികളായ പല്‍രാജ്, ശങ്കര്‍, പളനി സ്വദേശി രഘുപതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, എ.സി.പി. ടി.ആര്‍. രാജേഷ്, വെസ്റ്റ് എസ്.ഐ. ആദര്‍ശ്, എസ്.ഐമാരായ ദുര്‍ഗാലക്ഷ്മി, ഷെല്ലര്‍, സമിത, സി.പി.ഒ. ഷനോജ്, സി.പി.ഒമാരായ ഹരീഷ്, ദീപക്, മനീഷ്, അജീഷ്, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ തമിഴ്നാട്ടില്‍നിന്ന് പിടികൂടിയത്.

Woman Abducted from Thrissur Lodge and Gang-Raped: 5 Arrested from Tamil Nadu:

A 38-year-old woman from Nilambur was abducted from a lodge in Thrissur and gang-raped by a group orchestrated by her lover’s wife and an envious friend. The incident occurred after Gunasekaran and his partner stayed at a local lodge, where a friend alerted Gunasekaran's wife, Devi, out of jealousy over his extramarital affairs. Devi, along with her accomplice Thomas—a former police trainee who used fake credentials—and three others, barged into the room, assaulted the couple, and forced them into separate vehicles. Following a prompt investigation led by City Police Commissioner Nakul Rajendra Deshmukh, all five accused, including Devi and Thomas, were tracked down and arrested in Tamil Nadu