• അമേരിക്കയില്‍ 16 കോടിയുടെ തട്ടിപ്പ് നടത്തി. രണ്ടു ഇന്ത്യക്കാര്‍ പിടിയിലായി

ട്രക്കിങ് കമ്പനികളുടെ പേരില്‍ രണ്ട് മില്യണ്‍ ഡോളറിന്റെ തട്ടിപ്പു നടത്തിയ രണ്ട് ഇന്ത്യക്കാര്‍ അമേരിക്കയില്‍ പിടിയിലായി. കാലിഫോർണിയ സാക്രമെന്റോയിൽ താമസിക്കുന്ന അർഷ്പ്രീത് സിങ്(28), ഫോണ്ടാനയിൽ നിന്നുള്ള വിക്രംജീത് സിങ് (31) എന്നിവരാണ് പിടിയിലായത്. 7 ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്കു പിന്നാലെയാണ് സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയ കോടതി ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 

Also Read: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി

ട്രക്കിങ് കമ്പനികളുടെ പേരുകള്‍ വ്യാജമായി ഉപയോഗിക്കുകയും ഷിപ്പിങ് കരാറുകള്‍ നേടുകയും ചെയ്ത ശേഷം സാധനങ്ങള്‍ കടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു. ഏകദേശം 16കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്. 2024മുതല്‍ 2025 വരെ തട്ടിപ്പ് നടത്തിയതായും പൊലീസ് കണ്ടെത്തി. വെയര്‍ഹൗസുകളില്‍ നിന്നും ടിവി, ലാപ്ടോപ്, ഗാര്‍ഹിക വസ്തുക്കള്‍, സോളാര്‍ പാനലുകള്‍ അടക്കം ഇവര്‍ ലോറികളില്‍ കടത്തും. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാതെ വഴിതിരിച്ചുവിട്ട് സ്വന്തമാക്കുകയാണ് പ്രതികളുടെ രീതി.

Also Read: കുത്തേറ്റിട്ടും പൊരുതി; ദുരന്തം ഒഴിവാക്കിയത് ഇന്ത്യക്കാരനായ പൈലറ്റ്

ടെക്സസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെഡ് ആന്റ് എഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്ന കമ്പനിയുടെ പേരിലും സ്കൈവേസ് ട്രക്കിങ് കമ്പനിയുടെ പേരിലും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. കലിഫോര്‍ണിയയില്‍ മാത്രമല്ല ടെക്സസിലെ ഗ്രാന്റ് പ്രേരി എന്ന സ്ഥലത്തും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയായ അര്‍ഷ്പ്രീത് സിങ്ങിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം തെളിഞ്ഞതിനാല്‍ കുറഞ്ഞത് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

വിക്രംജീത് സിങ്ങിന് അഞ്ചുവര്‍ഷം വരെ തടവ് ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. എഫ്.ബി.ഐ , ഐ.ആർ.എസ് സംഘം പൊലീസുമായി ചേര്‍ന്നാണ് കേസ് അന്വേഷിച്ചത്. ശിക്ഷാവിധി അടുത്ത വര്‍ഷം ജനുവരി 20ന് പുറപ്പെടുവിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. 

Two Indian Men Convicted in US for $2M Trucking and Cargo Fraud Scheme:

Two Indian nationals, Arshpreet Singh (28) and Vikramjeet Singh (31), have been convicted in California for orchestrating a $2 million fraud scheme targeting shipping and trucking contracts. Operating between 2024 and 2025 under stolen trucking company identities like Z&F Transportation and Skyways Trucking, the duo rerouted shipments of TVs, laptops, household goods, and solar panels to themselves instead of delivering them to warehouses. Following a seven-day trial in the U.S. District Court for the Central District of California, both men were found guilty of wire fraud and identity theft. Arshpreet Singh faces up to 20 years in prison, while Vikramjeet Singh faces up to 5 years, with formal sentencing scheduled for January 20, 2026