Image: X, @ndtv, AI Enhanced

  • ഹോട്ടലില്‍ മുറിയെടുത്തത് വ്യാജ ആധാര്‍ ഉപയോഗിച്ച്. ബാങ്ക് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തി ആണ്‍സുഹൃത്ത്

ഹോട്ടലില്‍ വ്യാജ ആധാര്‍ നല്‍കി ആണ്‍സുഹൃത്തിനൊപ്പം മുറിയെടുത്ത് താമസിച്ച ബാങ്ക് ഉദ്യോഗസ്ഥയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ എസ്‌.ആർ നഗറിലുള്ള ഹോട്ടലിലാണ് 34കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വികാരാബാദ് ജില്ലയിലെ നാഗസമുദ്രം സ്വദേശി ബി. ശിരീഷയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പങ്കാളി എ. ശ്രീനിവാസിനായി (38) പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. 

Also Read: മൊണാലിസയ്ക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവതിയെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ 9 മുതല്‍ ഇതേ ഹോട്ടലില്‍ താമസിക്കുകയായിരുന്നു ശ്രീനിവാസ്. സെപ്റ്റംബര്‍ 24നാണ് ശിരീഷയെ പ്രതി ഹോട്ടലിലേക്ക് വിളിച്ചുവരുത്തുന്നത്. ഹോട്ടലില്‍ ഇരുവരും വ്യാജ ആധാര്‍ കാര്‍ഡുകളാണ് കൊടുത്തിരുന്നത്. ഗണേഷ്, ദുര്‍ഗ എന്നീ പേരുകളാണ് ഹോട്ടലില്‍ നല്‍കിയിരുന്നതെന്നും പൊലീസ് കണ്ടെത്തി. 

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ശ്രീനിവാസ് പുറത്തേക്ക് പോയിരുന്നു. ശിരീഷ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് മുറി ഒഴിയുമെന്നും ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ ഉച്ചയായിട്ടും യുവതി പുറത്തിറങ്ങാതിരുന്നതോടെ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയ ശേഷം ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് മുറി തുറന്നത്. കട്ടിലില്‍ മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്, സമീപത്ത് ആഹാരം കഴിച്ച പാത്രങ്ങളും കാണാമായിരുന്നു. 

രാത്രിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനു പിന്നാലെ യുവതിയെ പ്രതി മാരകമായ ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജൂബിലി ഹില്‍സ് ഡിസിപി എ. രമണറെഡ്ഡി അറിയിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 103(1) പ്രകാരം കൊലപാതകത്തിന് കേസെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്‍പ്പെടെയുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചു. 

Bank Employee Found Murdered in Hyderabad Hotel; Manhunt On for Friend Who Fled Using Fake ID:

A 34-year-old bank officer, B. Shirisha, was found murdered in a hotel room in S.R. Nagar, Hyderabad. The victim and her male friend, A. Srinivas, had checked into the hotel using fake Aadhaar cards under the aliases Durga and Ganesh. Srinivas fled the scene early Tuesday morning after telling staff that Shirisha would check out after having breakfast. Police discovered the body later that afternoon after entering with a master key and have since launched a manhunt for Srinivas under Section 103(1) of the Bharatiya Nyaya Sanhita